സാമൂതിരിയും കുഞ്ഞാലി മരക്കാരും പരീദ്ക്കയും: പുസ്തക പ്രകാശനം ഇന്ന്
text_fieldsമനാമ: ചരിത്രവും സാഹിത്യവും സമന്വയിപ്പിച്ച് ബഹ്റൈൻ പ്രവാസി ചന്ദ്രകുമാർ നായനാർ രചിച്ച ‘സാമൂതിരിയും കുഞ്ഞാലിമരക്കാരും പരീദ്ക്കയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് പേരാമ്പ്രയിൽ നടക്കും. വൈകീട്ട് 2 മണിക്ക് റീജണൽ കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുസ്തകം പ്രകാശനം ചെയ്യും. ഭാഷാശ്രീ മുൻ പത്രാധിപർ ആർ.കെ. രവിവർമ്മയുടെ പത്താം അനുസ്മരണവും സംസ്ഥാന സാഹിത്യ പുരസ്കാര സമർപ്പണവും ഉൾപ്പെടുന്ന ചടങ്ങിലാണ് പുസ്തകപ്രകാശനം നടക്കുന്നത്.
‘സാമൂതിരിയും കുഞ്ഞാലിമരക്കാരും പരീദ്ക്കയും’ എന്ന കൃതി മലബാറിന്റെ ചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തെയും അതുമായി ബന്ധപ്പെട്ട മനുഷ്യജീവിതങ്ങളെയും പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ രചനയാണ്.
ബഹ്റൈനിൽ ജോലി ചെയ്യുന്ന ചന്ദ്രകുമാർ നായനാർ പ്രവാസജീവിതത്തിനിടയിലും ചരിത്രത്തോടും സാഹിത്യത്തോടുമുള്ള തന്റെ താൽപര്യം തുടർന്നുകൊണ്ടുപോകുന്ന എഴുത്തുകാരനാണ്. ജോലി സംബന്ധമായ തിരക്കുകൾക്കിടയിലും മലബാറിന്റെ ചരിത്രവും പൈതൃകവും അന്വേഷിച്ച് നടത്തിയ പഠനങ്ങളുടെ തുടർച്ചയായാണ് ഈ പുസ്തകം രൂപപ്പെട്ടത്. ഇതിൻ്റെ അവതാരിക എഴുതിയത് സിനിമ നടൻ വിനോദ് കോവൂർ ആണ്. ചടങ്ങിൽ പരീദ് കണ്ണങ്കണ്ടി പുസ്തകം ഏറ്റുവാങ്ങും. ഭാര്യ സീനയും ഏക മകൻ അഭിനവ് ചന്ദ്രയും ഉൾപ്പെടുന്നതാണ് ചന്ദ്രകുമാർ നായനാറിന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

