Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമോറിൻ ഇന്റർനാഷനൽ...

സാമോറിൻ ഇന്റർനാഷനൽ എൻഡുറൻസ് റേസ്; ആദ്യത്തെ അന്താരാഷ്ട്ര എൻഡുറൻസ് മത്സരത്തിനൊരുങ്ങി ശൈഖ് നാസറിന്റെ മക്കൾ

text_fields
bookmark_border
സാമോറിൻ ഇന്റർനാഷനൽ എൻഡുറൻസ് റേസ്; ആദ്യത്തെ അന്താരാഷ്ട്ര എൻഡുറൻസ്   മത്സരത്തിനൊരുങ്ങി ശൈഖ് നാസറിന്റെ മക്കൾ
cancel

മനാമ: ആദ്യത്തെ അന്താരാഷ്ട്ര എൻഡുറൻസ് മത്സരത്തിനൊരുങ്ങി ശൈഖ് നാസറിന്റെ മക്കൾ ശൈഖ് നാസറിന്റെ മക്കളായ ശൈഖ ശീമ ബിൻത് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ. സ്ലോവാക്യയിൽ നടക്കുന്ന ‘സാമോറിൻ ഇന്റർനാഷണൽ എൻഡുറൻസ് റേസിലാണ് ഇവർ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി വെറ്ററിനറി പരിശോധനയിലും ശൈഖ് നാസറും കുടുംബവും പങ്കെടുത്തു. കുതിരകളുടെ ആരോഗ്യസ്ഥിതിയും മത്സരത്തിനായുള്ള തയ്യാറെടുപ്പുകളും അദ്ദേഹം നേരിട്ട് വിലയിരുത്തി.

ശൈഖ് നാസറും മക്കളായ ശൈഖ ശീമ, ശൈഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ പരിശീലനത്തിനിടെ

മത്സരത്തിന് മുന്നോടിയായി ശൈഖ് നാസറിന്‍റെ നേതൃത്വത്തിൽ റോയൽ എൻഡുറൻസ് ടീമിന്റെ അവസാനഘട്ട പരിശീലനവും നടന്നു. സാമോറിൻ ഇന്റർനാഷണൽ റേസിലെ പങ്കാളിത്തം വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പുകൾക്കുള്ള നിർണാമായ ഒരുക്കമാണെന്ന് ശൈഖ് നാസർ അഭിപ്രായപ്പെട്ടു. യൂറോപ്പിലെ ഇത്തരം മത്സരങ്ങൾ കുതിരകൾക്കും റൈഡർമാർക്കും അന്താരാഷ്ട്ര നിലവാരത്തിൽ മത്സരിക്കാനും കൂടുതൽ അനുഭവസമ്പത്ത് നേടാനും സഹായിക്കുമെന്നും, വരുംവർഷങ്ങളിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകൾക്കായി ടീമിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ നാളത്തെ പരിശീലനത്തിന് ശേഷമാണ് ശൈഖ് നാസറിന്‍റെ മക്കൾ അന്താരാഷ്ട്ര വേദിയിലേക്ക് എത്തുന്നത്. 2027-ൽ സാമോറിനിൽ വെച്ച് നടക്കുന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി അവിടുത്തെ ട്രാക്കുകളെയും ഭൂപ്രകൃതിയെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ മത്സരം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ 160 കിലോമീറ്റർ റേസിലും, ശൈഖ ശീമ ബിൻത് നാസർ 100 കിലോമീറ്റർ റേസിലും, ശൈഖ് ഹമദ് ബിൻ നാസർ 120 കിലോമീറ്റർ സീനിയർ റേസിലും, ശൈഖ് മുഹമ്മദ് ബിൻ നാസർ 120 കിലോമീറ്റർ യൂത്ത് റേസിലുമാണ് മത്സരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ബഹ്‌റൈൻ എൻഡുറൻസ് ടീമിന്റെ യശസ്സ് ഉയർത്താൻ ഈ മത്സരത്തിലൂടെ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം അംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international competitionSheikh NasserEndurance
News Summary - Zamorin International Endurance Race; Sheikh Nasser's children gear up for the first international endurance competition
Next Story