സ്വദേശി തൊഴിൽ നിരക്ക്; മികച്ച 10 കമ്പനികളിലൊന്നായി സെയ്ൻ ടെലികോം
text_fieldsമനാമ: തൊഴിൽ മന്ത്രാലയത്തിന്റെ 2024ലെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഇടം നേടി സെയ്ൻ ടെലികോം. കണക്കുകൾപ്രകാരം കമ്പനിയിൽ ജോലിചെയ്യുന്നവരായി 93.33 ശതമാനവും സ്വദേശികളാണ്.2024ൽ ഏറ്റവും ഉയർന്ന ബഹ്റൈനി തൊഴിൽ നിരക്ക് കൈവരിച്ച മികച്ച 10 കമ്പനികളിലൊന്നായാണ് സെയ്ൻ ടെലികോമിനെ മന്ത്രാലയം അംഗീകരിച്ചത്. അംഗീകാരം ലഭിച്ച ഏക ടെലികോം കമ്പനിയും സെയിനാണ്. മുമ്പ് 2023ന്റെ രണ്ടാം പാദത്തിൽ സമാന അംഗീകാരം സെയിനിനെ തേടിയെത്തിയിരുന്നു.
രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തെ പിന്തുണക്കുന്നതിനും പ്രാദേശിക തൊഴിലാളികളിൽ നിക്ഷേപം വളർത്താനും കഴിവ് പരിപോഷിപ്പിക്കാനും കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് ഈ നേട്ടങ്ങൾ സൂചിപ്പിക്കുന്നു.

