സെയ്ൻ വാർഷിക സുസ്ഥിരത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
text_fieldsമനാമ: ‘മൂല്യം സൃഷ്ടിക്കുന്നതിനുള്ള പാത’ എന്ന തലക്കെട്ടിൽ സെയ്ൻ 13-ാമത് വാർഷിക സുസ്ഥിരത റിപ്പോർട്ട് സൈൻ പ്രസിദ്ധീകരിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും തുല്യമായ വ്യവസ്ഥാപരമായ മാറ്റത്തിലേക്കും നയിക്കുന്ന അർഥവത്തായ കണക്ടിവിറ്റി നൽകാനുള്ള കമ്പനിയുടെ ശ്രമങ്ങളെ എടുത്തുകാണിക്കുന്നതാണ് റിപ്പോർട്ട്.
കാലാവസ്ഥാ വ്യതിയാനം, കണക്ടിവിറ്റി വർധിപ്പിക്കൽ, ഡിജിറ്റൽ ലിറ്ററസി ഗ്യാപ് കുറക്കൽ, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ജീവനക്കാരുടെ ക്ഷേമം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂടെ വ്യവസ്ഥാപരമായ മാറ്റത്തിലേക്ക് നയിക്കുന്ന അർഥവത്തായ കണക്ടിവിറ്റി നൽകുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഡിജിറ്റലൈസേഷന് ആക്കം കൂട്ടാനും കണക്ടിവിറ്റി കൂടുതലായി ലഭ്യമാക്കാനുമുള്ള കമ്പനിയുശട ശ്രമങ്ങളെ റിപ്പോർട്ട് വ്യക്തമാക്കുന്നതായി സെയ്ൻ ഗ്രൂപ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസർ ജെന്നിഫർ സുലൈമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

