Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​യ്ൻ ക്യു​ക്ക് പേ...

സെ​യ്ൻ ക്യു​ക്ക് പേ ​സ​ർ​വി​സി​ന് തു​ട​ക്കം കു​റി​ച്ചു

text_fields
bookmark_border
meetup
cancel
camera_alt

സെ​യ്ൻ ബ​ഹ്റൈ​നും സ​കാ​ത്, ചാ​രി​റ്റി ഫ​ണ്ടും സം​യു​ക്ത​മാ​യി സെ​യ്ൻ ക്യു​ക്ക് പേ ​സ​ർ​വി​സി​ന് തു​ട​ക്കം കു​റി​ച്ചപ്പോൾ

മ​നാ​മ: സെ​യ്ൻ ബ​ഹ്റൈ​നും സ​കാ​ത്, ചാ​രി​റ്റി ഫ​ണ്ടും സം​യു​ക്ത​മാ​യി സെ​യ്ൻ ക്യു​ക്ക് പേ ​സ​ർ​വി​സി​ന് തു​ട​ക്കം കു​റി​ച്ചു. ഇ​തി​ലൂ​ടെ സെ​യ്ൻ ബ​ഹ്റൈ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഡൊ​ണേ​ഷ​നു​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ്. പു​തി​യ ഫീ​ച്ച​റു​ക​ൾ ഡൊ​ണേ​ഷ​ൻ ന​ൽ​കു​മ്പോ​ഴു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്നു. നീ​തി​ന്യാ​യ, ഇ​സ്‍ലാ​മി​ക കാ​ര്യ, എ​ൻ​ഡോ​വ്‌​മെ​ന്‍റ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലാ​ണ് പു​തി​യ സേ​വ​ന​ത്തി​ന് സെ​യ്ൻ ബ​ഹ്റൈ​നും സ​കാ​ത്, ചാ​രി​റ്റി ഫ​ണ്ടും തു​ട​ക്കം കു​റി​ച്ച​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സെ​യ്ൻ സ​ർ​വി​സ് ന​മ്പ​ർ ചേ​ർ​ത്ത് ല​ളി​ത​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ തു​ക സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​യും. എ​ല്ലാ ഡൊ​ണേ​ഷ​നു​ക​ളും സ​കാ​ത്, ചാ​രി​റ്റി ഫ​ണ്ടി​ലേ​ക്ക് നേ​രി​ട്ടാ​ണ് ക്രെ​ഡി​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്.

സ​കാ​ത്, ചാ​രി​റ്റി ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ സേ​വ​ന​മാ​യ സെ​യ്ൻ ക്യു​ക്ക് പേ ​സ​ർ​വി​സി​ന് തു​ട​ക്കം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സെ​യ്ൻ ബ​ഹ്റൈ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സൈ​ന​ലാ​ബ്ദീ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ServiceBahrain NewsQuick Pay
News Summary - Zain launches Quick Pay service
Next Story