Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിലെ ഏറ്റവും...

ബഹ്‌റൈനിലെ ഏറ്റവും വേഗമേറിയ 360k വാൾട്ട് ഇ.വി ചാർജറുകൾ അവതരിപ്പിച്ച സെയ്ൻ

text_fields
bookmark_border
Zain, Bahrain, fastest ,360k Volt ,EV chargers, ബഹ്റൈൻ,മനാമ,ഇലക്ട്രിക് ചാർജർ
cancel
camera_alt

zain 360k വാൾട്ട് ഇ.വി ചാർജറുകൾ ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

മനാമ: രാജ്യത്തെ ഏറ്റവും വേഗതയേറിയ 360kW അൾട്രാ-ഫാസ്റ്റ് ഇ.വി ചാർജറുകൾ അവതരിപ്പിച്ച് സെയ്ൻ ബഹ്‌റൈൻ. സെയ്ന്‍റെ സെയ്ഫിലെ ആസ്ഥാനത്താണ് ഇ.വി ചാർജറുകൾ സ്ഥാപിച്ചത്. വിശ്വസനീയവും സുരക്ഷിതവുമായ പ്രവർത്തനം ഉറപ്പാക്കാൻ അഡ്വാൻസ്ഡ് ലിക്വിഡ്-കൂളിംഗ് സാങ്കേതികവിദ്യയും നൂതന സോഫ്റ്റ്‌വെയറും ഈ ചാർജറുകളുടെ പ്രത്യേകതയാണ്.

വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിൽ നിരവധി ഇലക്ട്രിക് വാഹന മോഡലുകൾ പ്രദർശിപ്പിക്കുകയും, അതിഥികൾക്ക് അൾട്രാ-ഫാസ്റ്റ് ചാർജിംഗ് നേരിട്ട് അനുഭവിച്ചറിയാൻ അവസരം നൽകുകയും ചെയ്തു.ദേശീയ, പ്രാദേശിക സുസ്ഥിരതാ ലക്ഷ്യങ്ങളുമായുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന സെയ്ൻ ബഹ്‌റൈന്റെ സുസ്ഥിരതാ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭം.

360kW ശേഷിയുള്ള ഈ ചാർജറുകൾ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിന് പുതിയ വേഗത നൽകും. ചൂടുള്ള കാലാവസ്ഥയിൽ പോലും സുരക്ഷിതമായി പ്രവർത്തിക്കുന്നതിന് ലിക്വിഡ്-കൂളിംഗ് സാങ്കേതികവിദ്യ സഹായിക്കുന്നു. പുതിയ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഔദ്യോഗിക നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് സെയ്ൻ ബഹ്‌റൈൻ ഉറപ്പുനൽകി. ഇത് ഇ.വി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsManama newsev charging station
News Summary - Zain introduces Bahrain's fastest 360k Volt EV chargers
Next Story