ഇന്ത്യൻ സ്കൂളുമായി സഹകരിക്കാനൊരുങ്ങി സെയ്ൻ ബിസിനസ്
text_fieldsസ്മാർട്ട് ക്ലാസ് മുറികളൊരുക്കുന്നതിന്റെ ഭാഗമായി സെയിൻ ബിസിനസ് അധികൃതരും ഇന്ത്യൻ സ്കൂൾ അധികൃതരും കരാറിലൊപ്പിടുന്നു
മനാമ: സെയ്ൻ ബഹ്റൈനിന്റെ ബി2ബി വിഭാഗമായ സെയ്ൻ ബിസിനസ് ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുമായി പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടു. ഈ സഹകരണത്തിലൂടെ, സെയ്ൻ ബിസിനസ് ഇന്ത്യൻ സ്കൂളിന്റെ റിഫ, ഈസ ടൗൺ കാമ്പസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും പുതിയ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി, എക്സ്ട്രാ-ലോ വോൾട്ടേജ് സൊല്യൂഷനുകൾ ഉപയോഗിച്ച് നവീകരിക്കും. പരമ്പരാഗത ക്ലാസ് മുറികളെ ഏറ്റവും പുതിയ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റും. സ്കൂളിന്റെ കമ്പ്യൂട്ടർ ലാബുകളും ഓഡിറ്റോറിയവും നൂതന സാങ്കേതിക വിദ്യകളോടെ നവീകരിക്കും. സെയ്ൻ ബഹ്റൈൻ ചീഫ് ബി2ബി ആൻഡ് ഹോൾസെയിൽ ഓഫിസർ അലി മുസ്തഫ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് എന്നിവർ സഹകരണ കരാറിലൊപ്പിട്ടു. 350 ക്ലാസ് മുറികൾ, ലൈബ്രറികൾ, ലാബുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയിൽ നൂതന സിസിടിവി സംവിധാനങ്ങളും ഇന്ററാക്ടീവ് പാനലുകളും സ്ഥാപിക്കുന്നതിലൂടെ വിദ്യാർഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്താനും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ബിനു മണ്ണിൽ വർഗീസ് വ്യക്തമാക്കി.
വിവിധ മേഖലകളിലെ സ്ഥാപനങ്ങളെ ഡിജിറ്റൽ ലോകത്ത് മത്സരശേഷിയോടെ നിലനിർത്തുന്നതിന് സെയ്ൻ ബിസിനസ് അതിന്റെ നിക്ഷേപം തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

