മികച്ച ഇൻഷുറൻസ് പരിരക്ഷകൾക്കായി സഹകരണ കരാറിലൊപ്പിട്ട് െസയ്ൻ ബഹ്റൈൻ
text_fieldsസെയ്ൻ ബഹ്റൈൻ അധികൃതരും തകാഫുൽ ഇന്റർനാഷനൽ അധികൃതരും കരാറൊപ്പിടൽ ചടങ്ങിനിടെ
മനാമ: രാജ്യത്തെ പ്രമുഖ ടെലികോം ദാതാവായ സെയ്ൻ ബഹ്റൈൻ ഇസ് ലാമിക് ഇൻഷുറൻസ് കമ്പനിയായ തകാഫുൽ ഇന്റർനാഷനലുമായി സഹകരണ കാരറിലൊപ്പിട്ടു. പോർട്ഫോളിയോ വിപുലീകരിക്കുന്നതിനും ഉപഭോക്താക്കൾക്ക് താങ്ങാവുന്നതും സമഗ്രവുമായ മൊബൈൽ ഇൻഷുറൻസ് സ്കീമുകളും വാറന്റികളും വാഗ്ദാനം ചെയ്യുന്നതിനുമാണ് സഹകരണകരാർ.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി സെയ്ൻ തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി. സെയ്ൻ ആപ് വഴി ഇൻഷുറൻസ് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ നിരവധി ആനുകൂല്യങ്ങൾ സഹകരണം മൂലം ലഭിക്കും. തകാഫുൽ ഇന്റർനാഷനലുമായി സഹകരണത്തിലെത്തിയതിൽ സെയ്ൻ ബഹ്റൈൻ അഭിമാനിക്കുന്നെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് സൈനുൽ ആബ്ദീൻ പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ദൈനംദിന ജീവിതത്തിന് മൂല്യം നൽകുന്ന താങ്ങാവുന്നതും സമഗ്രവും ആക്സസ് ചെയ്യാവുന്നതുമായ ഇൻഷുറൻസ് ഓപ്ഷനുകൾ നൽകാൻ ഞങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതൊരു തുടക്കമാണെന്നും വരാനിരിക്കുന്ന മാസങ്ങളിൽ ട്രാവൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, അപകട പരിരക്ഷ എന്നിവ തകാഫുലുമായി സഹകരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെയ്നുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് തകാഫുൽ ഇന്റർനാഷനൽ കമ്പനി ചീഫ് എക്സിക്യുട്ടിവ് എസാം അൽ അൻസാരി പറഞ്ഞു. സെയ്ൻ ബഹ്റൈനിന്റെ പുതിയ ഇൻഷുറൻസ് ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് www.gigtakaful.bh സന്ദർശിക്കുകയോ സ്മാർട്ട് തകാഫുൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിശോധിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

