സെയ്ൻ ഡിലൈറ്റ് വാർഷികമാഘോഷിച്ച് സെയ്ൻ ബഹ്റൈൻ
text_fieldsസെയ്ൻ ഡിലൈറ്റ്സ് ഡീൽസ് പ്രോഗ്രാമിന്റെ ഒന്നാം വാർഷികം
മനാമ: സെയ്ൻ ബഹ്റൈൻ ഡിലൈറ്റ്സ് ഡീൽസ് പ്രോഗ്രാമിന്റെ ഒന്നാം വാർഷികം സാവുറുമായി സഹകരിച്ച് ആഘോഷിക്കുന്നു. സെയിൻ ഉപഭോക്താക്കൾക്ക് വിവിധ പർച്ചേസുകളിൽ എക്സ്ക്ലൂസിവ് ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിക്കും. 2023 ജൂണിൽ ആരംഭിച്ച സെയിൽ ഡിലൈറ്റ് ഡീലുകൾ, കണക്റ്റിവിറ്റിക്ക് അപ്പുറം വിപുലമായ ഉൽപന്നങ്ങളും സേവനങ്ങളും ലാഭിക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നു.
ഭക്ഷണം, വിനോദം, ഷോപ്പിങ് എന്നിവയെല്ലാം നടത്താം. സെയിൻ ഉപഭോക്താക്കൾക്ക് പ്രശസ്ത ബ്രാൻഡുകളിൽ പ്രത്യേക ഡിസ്കൗണ്ടുകളും 50 ശതമാനം വരെ കിഴിവുമടക്കം ഓഫറുകളും ലഭിക്കും.
കണക്റ്റിവിറ്റിക്കപ്പുറം ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് സെയ്ൻ ബഹ്റൈൻ ചീഫ് കൺസ്യൂമർ മാർക്കറ്റിങ് ആൻഡ് സെയിൽസ് ഓഫിസർ അമ്മാർ അൽ കെത്ബി അഭിപ്രായപ്പെട്ടു. സെയ്ൻ ബഹ്റൈൻ ആപ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഈ എക്സ്ക്ലൂസീവ് ഡീലുകൾ എളുപ്പത്തിൽ മനസ്സിലാക്കാം. ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ആപ് സൗജന്യമായി ലഭ്യമാണ്.

