യൂത്ത് സിറ്റി 2030ന്‍റെ ടെലികോം സ്പോൺസറായി സൈൻ ബഹ്‌റൈൻ
text_fieldsയൂത്ത് സിറ്റി 2030ന്‍റെ വേദിയിൽ സൈൻ ബഹ്റൈൻ പ്രതിനിധികൾ
മനാമ: യൂത്ത് സിറ്റി 2030ന്‍റെ ഔദ്യോഗിക ടെലികോം സ്പോൺസറായി രാജ്യത്തെ പ്രമുഖ ടെലികോം, സാങ്കേതികവിദ്യാ ദാതാക്കളായ സൈൻ ബഹ്റൈൻ. തുടർച്ചായായി നാലാം വർഷമാണ് സൈൻ യൂത്ത് സിറ്റി 2030ന്‍റെ ഭാഗമാകുന്നത്. യുവജനകാര്യ മന്ത്രാലയം ലേബർ ഫണ്ടായ (തംകീൻ) യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടി 2025 ജൂലൈ 13 മുതൽ ഓഗസ്റ്റ് 21 വരെ ബഹ്‌റൈൻ ഇന്‍റർനാഷണൽ എക്സിബിഷൻ സെന്‍ററിൽ വെച്ചാണ് നടക്കുന്നത്.
പരിപാടിയിലുടനീളം തടസ്സമില്ലാത്ത ഡിജിറ്റൽ അനുഭവം ഉറപ്പാക്കുന്നതിനായി സൈൻ വൈഫൈ കണക്ടിവിറ്റി സജ്ജമാക്കിയിട്ടുണ്ട്. യുവജന ശാക്തീകരണത്തോടുള്ള സൈൻ ബഹ്‌റൈന്‍റെ നിലവിലുള്ള പ്രതിബദ്ധതയും, യുവജനങ്ങളിൽ പഠനം, സർഗ്ഗാത്മകത, നവീകരണം എന്നിവ വളർത്തുന്ന ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലുള്ള അവരുടെ പങ്കും ഈ സ്പോൺസർഷിപ്പ് എടുത്തു കാണിക്കുന്നു.
യുവജനകാര്യ മന്ത്രാലയം ലേബർ ഫണ്ടായ (തംകീൻ) യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യൂത്ത് സിറ്റി 2030, വേനൽ അവധിക്കാലത്ത് ബഹ്‌റൈനിലെ യുവജനങ്ങളുടെ കഴിവുകളും ശേഷികളും പ്രായോഗിക അനുഭവങ്ങളിലൂടെ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു പ്രധാന സംരംഭമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

