സൈൻ ബഹ്റൈൻ ദേശീയ ‘ലോയൽറ്റി റിവാർഡ്സ്’ പ്രോഗ്രാമിലെ വിജയിക്ക് സമ്മാനം കൈമാറി
text_fieldsസൈൻ ബഹ്റൈൻ ഹോപ് ടാലന്റുമായി സഹകരിച്ച് സംഘടിപ്പിച്ച ദേശീയ ‘ലോയൽറ്റി റിവാർഡ്സ്’ പ്രോഗ്രാമിൽ വിജയിക്ക് സമ്മാനം കൈമാറുന്നു
മനാമ: ബഹ്റൈനിലെ മുൻനിര ടെലികമ്യൂണിക്കേഷൻ കമ്പനിയായ സൈൻ ബഹ്റൈൻ ഹോപ് ടാലന്റുമായി സഹകരിച്ച് സംഘടിപ്പിച്ച ദേശീയ ‘ലോയൽറ്റി റിവാർഡ്സ്’ പ്രോഗ്രാമിൽ ആദ്യ വിജയികളിലൊരാളായി സൈൻ ജീവനക്കാരി. വിജയിയുടെ നേട്ടത്തിൽ സൈൻ അഭിനന്ദനം അറിയിച്ചു. ജീവനക്കാരുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നതിനും മികച്ച തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടുള്ള പരിപാടി ഇതിനോടകം വലിയ സ്വാധീനമാണ് നേടിക്കൊണ്ടിരിക്കുന്നത്.
‘ലോയൽറ്റി റിവാർഡ്സ്’ പ്രോഗ്രാമിൽ ചേരുന്ന ആദ്യത്തെ ടെലികോം കമ്പനിയെന്ന ഖ്യാതിയും നിലവിൽ സൈനാണ്. ഇത് ക്രിയാത്മവും മികച്ചതുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് സൈൻ അധികൃതരുടെ വിശ്വാസം. റീട്ടെയിൽ സെയിൽ ഡിപ്പാർട്ട്മെന്റിലെ ആയ അഹമ്മദ് അബ്ദുല്ല മൻസൂർ മഹ്ഫൂദ് ഹുജൈറിനെയാണ് പരിപാടിയുടെ ആദ്യ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. സൈൻ ബഹ്റൈനിൽ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്യുന്ന ആയക്ക് 300 ദീനാറാണ് റിവാർഡായി ലഭിച്ചത്. നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആയ പറഞ്ഞു. ഇത്തരം പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജീവനക്കാരുടെ സ്ഥാപനത്തോടുള്ള അടുപ്പം വർധിപ്പിക്കുമെന്നും മികച്ച കഴിവുകൾ അവർ പ്രകടമാക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

