Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവ കപ്പ്‌; ഫ്ലീറ്റ് ലൈൻ എഫ്.സി ചാമ്പ്യന്മാർ

text_fields
bookmark_border
Fleet line Fc Yuva cup champions
cancel
camera_alt

യുവ കപ്പ് ചാമ്പ്യന്മാരായ ഫ്ലീറ്റ് ലൈൻ എഫ്.സി

മനാമ: യുവ കപ്പ് സീസൺ ഒമ്പതിന്റെ അമേച്ചർ ടൂർണമെന്റിൽ ഫ്ലീറ്റ് ലൈൻ എഫ്.സി ചാമ്പ്യന്മാരായി. യുവ കേരള എഫ്.സി ബഹ്‌റൈനുമായി സഹകരിച്ച് ബഹ്‌റൈനിലെ പതിനാറ് പ്രമുഖ ഫുട്ബാൾ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച യുവ കപ്പ് സീസൺ ഒമ്പതിന്റെ അമേച്ചർ ടൂർണമെന്റിന്റെ ആവേശകരമായ കലാശപോരാട്ടത്തിൽ ബഹ്റൈൻ പ്രതിഭ എഫ്.സിയും ഫ്ലീറ്റ് ലൈൻ എഫ്.സിയും ഏറ്റുമുട്ടി. ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ (3-2) ഫ്ലീറ്റ് ലൈൻ എഫ്.സി ഒന്നാം സ്ഥാനവും ബഹ്‌റൈൻ പ്രതിഭ എഫ്.സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിൽ ഫ്ലീറ്റ് ലൈൻ എഫ്.സിയുടെ അഖിൽ ടൂർണമെന്റിലെ

മികച്ച കളിക്കാരനായും അൻഷാദ് മികച്ച ഡിഫൻഡറായും പ്രതിഭ എഫ്.സിയുടെ റാഷിദ്‌ മൂന്ന് ഗോളുകളടിച്ച് ടോപ് സ്കോററായും റാഷിദ്‌ ഏറ്റവും മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yuva cup
Next Story