യുവ കേരളക്ക്​ കിരീടം 

11:42 AM
20/12/2017

മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തി​​െൻറ ഭാഗമായി ഇന്ത്യൻ പ്രവാസി ഫുട്ബാൾ ക്ലബ് ‘യുവ കേരള’ താസ്​ ഡിസൈൻ അസോസിയേഷനുമായി സഹകരിച്ച്​ നടത്തിയ യുവ കപ്പ്​ സീസൺ ത്രീ ടൂർണമ​െൻറിൽ ആഥിതേയരായ യുവ കേരള കിരീടം ചൂടി. 12 ഓളം ക്ലബുകൾ മാറ്റുരച്ചു. ബുസൈത്തീൻ സ്​റ്റേഡിയത്തിലാണ്​ കളികൾ നടന്നത്​. സെമി ആദ്യ മത്സരത്തിൽ കെ.കെ.എഫ്​.സിയും എഫ്​.സി.കേരളയും ഏറ്റുമുട്ടി.ഇതിൽ സാദിഖ് നേടിയ ഗോൾ കേരളക്ക് ഫൈനലിലേക്കുള്ള വഴി തുറന്നു.  തുടർന്ന്​ യുവ ബ്ലാസ്​റ്റേഴ്​സുമായി നടന്ന രണ്ടാം സെമിയിൽ  യുവ കേരള സ്ട്രൈക്കർ റാഫിയുടെ ഇരട്ടഗോൾ, യുവ കേരളയും എഫ്​.സി. കേരളയും തമ്മിലുള്ള ഫൈനലിന്​ അരങ്ങൊരുക്കി. ഫൈനലിൽ ഇരുവശത്തേക്കും പന്ത് മാറി മറഞ്ഞപ്പോഴും ആർക്കും ഗോൾ നേടാനായില്ല.

തുടർന്ന്​ ടൈബ്രേക്കറിൽ എഫ്​. സി.കേരളയുടെ ആദ്യ രണ്ട് കിക്കുകളും യുവ കേരളയുടെ ഗോളി അസ്​ലം തടുത്തു. യുവയുടെ ഒരു കിക്ക് എഫ്.സി. കേരള ഗോൾ കീപ്പർ ആദർശും തട്ടിമാറ്റി. അവസാന കിക്കിൽ ഹർഷദ് വാവ പന്ത് വലയിലാക്കിയതോടെ യുവ കേരളക്ക് സീസണിലെ തുടർച്ചയായ മൂന്നാമത്തെ കപ്പും ലഭിച്ചു. മികച്ച കളിക്കാരനായി യുവ കേരളയുടെ റിഗാസ് ബാബുവും മികച്ച ഗോൾ കീപ്പറായി എഫ്​.സി.കേരളയുടെ ആദർശും തെരഞ്ഞെടുക്കപ്പെട്ടു. ബാങ്കോക്​ എഫ്​.സിയുടെ അഫ്സൽ അപ്പു ടോപ്സ്കോറർ ആയി. മാട്ടൂൽ എഫ്​.സി താരം അബ്​ദുല്ലയാണ്​ ‘പ്രോമിസിങ്​ പ്ലെയർ’. ഫെയർ പ്ലേ അവാർഡ്​ കെ. എച്ച്. യുനൈറ്റഡ് ടീമിന് ലഭിച്ചു. സമ്മാനങ്ങൾ ടി.ഡി.എ മാനേജിങ്​ ഡയറക്ടര് താജ്, വാഫി ഓൺലൈൻ ആപ്​  പ്രതിനിധികളായ അർജുൻ, പ്രമോദ്, റാഫി ജ്വല്ലറി ഡയറക്​ടർ അഹമ്മദ് ടാക്കി, ഒ.കെ.തിലകൻ എന്നിവർ വിതരണം ചെയ്തു.ടൂർണമ​െൻറ്​ വിജയകരമാക്കിയ എല്ലാവർക്കും യുവ കേരള പ്രസിഡൻറ്​ നുഅ്മാൻ ഹംസ നന്ദി പ്രകാശിപ്പിച്ചു. 

COMMENTS