പ്രജാക്ഷേമ തൽപരനായ ഭരണാധികാരി -എം.എ യൂസഫലി
text_fieldsഎം.എ യൂസഫലി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്കൊപ്പം
മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ആകസ്മികമായ നിര്യാണം ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് ശ്രവിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. പ്രജാക്ഷേമതൽപരനായ അദ്ദേഹം ബഹ്റൈനിലെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ, വ്യവസായ മേഖലകളെ കൂടുതൽ ഉന്നതിയിലെത്തിക്കുന്നതിൽ അത്യധികം ശ്രദ്ധ കാണിച്ചിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം കാണിച്ച സ്നേഹവും അടുപ്പവും ബഹുമാനപുരസ്സരം ഓർമിക്കുന്നു.
ശൈഖ് ഖലീഫ രാജകുമാരെൻറ വിയോഗം താങ്ങുവാനുള്ള കരുത്ത് ബഹ്റൈൻ രാജാവ്, കിരീടാവകാശി, രാജകുടുംബാംഗങ്ങൾ, ബഹ്റൈൻ ജനത എന്നിവർക്ക് സർവ്വശക്തനായ അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന് അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകെട്ടയെന്നും അനുശോചന സന്ദേശത്തിൽ യൂസഫലി പറഞ്ഞു.
photo: yusafali with pm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

