Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂസഫ് മമ്പാട്ട്...

യൂസഫ് മമ്പാട്ട് മൂലക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
യൂസഫ് മമ്പാട്ട് മൂലക്ക് യാത്രയയപ്പ് നൽകി
cancel
camera_alt

യൂസഫ് മമ്പാട്ട് മൂലക്ക് യാത്രയയപ്പ് നൽകിയപ്പോൾ

മനാമ: ദീർഘകാലം മനാമ സെന്റർ മാർക്കറ്റിലെ കച്ചവടക്കാരനും എം.സി.എം.എ മുൻ പ്രസിഡന്‍റും നിലവിൽ മുഖ്യരക്ഷാധികാരിയുമായ യൂസഫ് മമ്പാട്ട് മൂലക്ക് യാത്രയയപ്പ് നൽകി. ഡബ്യു.ഇ 12 ഇന്‍റർ നാഷനൽ ഗ്രൂപ് കമ്പനിയാണ് യാത്രയപ്പ് നൽകിയത്. ഹജ്ജ് നിർവഹണത്തിനാണ് യൂസഫ് മമ്പാട്ട് മൂല നാട്ടിലെക്ക് പോകുന്നത്.

അസീസ് പേരാമ്പ്ര സ്വാഗതം പറഞ്ഞ യോഗത്തിൽ സമദ് പത്തനാപുരം അധ്യക്ഷത വഹിച്ചു. ഒ.വി ഗഫൂർ, കമ്പനി ബോർഡംഗം നൗഷാദ് കണ്ണൂർ, നാസർ ഫുഡ് സിറ്റി, ഷിഹാബ് തൃഷൂർ, സന്ദീപ് നാട്ടിക, മജീദ്, അഷ്ക്കർ പൂഴിത്തല എന്നിവർ ആശംസകൾ നേർന്നു. മനാമ സെന്‍റർ മാർക്കറ്റിൽ മുൻകാലങ്ങളിൽ ജോലിചെയ്ത ഇപ്പോൾ നാട്ടിൽ അവഷത അനുഭവിക്കുന്നവർക്ക് പെൻഷൻ എന്ന നിലയിൽ 2000 രൂപയും മാർക്കറ്റിൽ ജോലി ചെയ്ത് മരണപ്പെട്ടവരുടെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഭാര്യമാർക്ക് വിധവ പെൻഷൻ എന്ന നിലയിൽ 2000 രൂപ യും നൽകാൻ കമ്പനി തീരുമാനിച്ചു. അതിന്‍റെ ഉദ്ഘാടനവും അതേ വേദിയിൽ വെച്ച് നിർവഹിച്ചു. കമ്പനിയുടെ സ്നേഹാദരം കമ്പനി ബോർഡംഗം ഒ.വി സുബൈർ യൂസഫ് മമ്പാട്ട് മൂലക്ക് നൽകി ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGCCFarewellgulfBahrain
News Summary - Yusuf Mambatt Moolak bids farewell
Next Story