യുസ്​റ അഹ്​മദി​െൻറ ചിത്രപ്രദർശനം നടന്നു

08:39 AM
13/03/2018

മനാമ: യമനി ആർട്ടിസ്​റ്റ്​ യുസ്​റ അഹ്​മദി​​​െൻറ ചിത്രപ്രദർശനം ഹോട്ടൽ ബഹ്​റൈൻ ബേയിൽ നടന്നു. 20ലധികം ചിത്രങ്ങളാണ്​ ​ശേഖരത്തിലുണ്ടായിരുന്നത്​. കടലാസിലും കാർഡുകളിലും ബ്രഷുകൾക്ക്​ പകരം മരത്തടിയിൽ നിന്നുണ്ടാക്കിയ വസ്​തുക്കൾ കൊണ്ട്​ വരച്ച ചിത്രങ്ങളാണ്​ പ്രദർശിപ്പിച്ചത്​. ആർട്ട്​ ​​ബ്രഞ്ചി​​​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്​ചകളിൽ നടക്കുന്ന ഉച്ചക്ക്​ ഒന്ന്​ മുതൽ വൈകിട്ട്​ നാലുവരെയുള്ള സമയത്ത്​ ബഹ്​​ൈ​റൻ ബേ കിച്ചനിൽ സംഘടിപ്പിക്കുന്ന വിത്യസ്​ത കലാപ്രദർശനത്തി​​​െൻറ ഭാഗമായായിരുന്നു യുസ്​റയുടെ പ്രദർശനം. ഇവർ കഴിഞ്ഞ 22 വർഷമായി ബഹ്​റൈനിലാണ്​ താമസിക്കുന്നത്​.

Loading...
COMMENTS