വൈ.ഐ.എഫ്.സി ടീമിന് യൂത്ത് ഇന്ത്യ സ്വീകരണം നൽകി
text_fieldsബഹ്റൈൻ കപ്പ് ടൂർണമെൻറിൽ ജേതാക്കളായ വൈ.ഐ.എഫ്.സി ടീമിന് യൂത്ത് ഇന്ത്യ നൽകിയ സ്വീകരണം
മനാമ: കെ.എഫ്.എ ബഹ്റൈൻ സംഘടിപ്പിച്ച ബഹ്റൈൻ കപ്പ് ടൂർണമെൻറിൽ ജേതാക്കളായ വൈ.ഐ.എഫ്.സി ടീമിന് യൂത്ത് ഇന്ത്യ സ്വീകരണം നൽകി. ടൂർണമെൻറിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത സലീലിനെയും മികച്ച ഗോൾ കീപ്പറായ മുജീബിനെയും ക്യാപ്റ്റൻ സവാദിനെയും പ്രസിഡൻറ് ഇജാസിനെയും മറ്റു കളിക്കാരെയും അനുമോദിച്ചു. യോഗത്തിൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ അനീസ്, സെക്രട്ടറി മുർഷാദ്, എസ്ക്യൂട്ടിവ് അംഗം സിറാജ് കിഴുപ്പിള്ളിക്കര എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് യൂനുസ് സലീം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

