'യുവത്വവും ജ്ഞാനനിർമിതിയിൽ അവരുടെ പങ്കും’ യൂത്ത് ഇന്ത്യ പഠന സദസ്സ്
text_fieldsയൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച ചർച്ച സദസ്സ്
മനാമ: അന്തർദേശീയ യുവദിനത്തോടനുബന്ധിച്ച് ‘യുവത്വവും ജ്ഞാനനിർമിതിയിൽ അവരുടെ പങ്കും’എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ ചർച്ച സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വൈ. ഇർഷാദ് വിഷയത്തിൽ പ്രവർത്തരുമായി സംസാരിച്ചു.
യുവത മൂല്യങ്ങളിൽ ഉറച്ചുനിന്നാൽ മാത്രമേ ഏതൊരു കാര്യങ്ങളിലും നേര്, നന്മ കൈവരിക്കാൻ കഴിയുകയുള്ളു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ന് യുവത നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അതിലെ നന്മയോടൊപ്പം നിലനിൽക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും കഴിയണം.
ഏതൊരു കാലത്തും യുവത വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട് അതിന് ഉദാഹരണം കണ്മുന്നിൽ ഇപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പല ഗ്രന്ഥങ്ങളെക്കുറിച്ചും സാമുദായിക വിഷയങ്ങളെക്കുറിച്ച് പഠിക്കുവാനും അതുമായി ബന്ധപ്പെടുന്ന ചർച്ചകളിൽ പങ്കെടുക്കുവാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തർദേശീയ യുവദിനത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ഓഫിസിൽ നടത്തിയ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് സിറാജ് കിഴുപ്പിള്ളിക്കര അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജുനൈദ് ആമുഖവും ജോയന്റ് സെക്രട്ടറി സാജിർ ഇരിക്കൂർ സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

