യൂത്ത്​ ഇന്ത്യ മത്സരങ്ങൾ ഇന്ന്‍  

14:55 PM
07/12/2017
മനാമ: ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ എന്ന തലക്കെട്ടിൽ ‘യൂത്ത് ഇന്ത്യ’ സംഘടിപ്പിക്കുന്ന കാമ്പയിനി​​െൻറ ഭാഗമായി ബഹ്റൈനിലെ പ്രവാസി യുവാക്കൾക്കായി മാപ്പിളപ്പാട്ട് മത്സരവും കവിതാലാപന മത്സരവും  സംഘടിപ്പിക്കുന്നു. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാമെന്ന്​ യൂത്ത് ഇന്ത്യ സെക്രട്ടറി വി.കെ.അനീസ് അറിയിച്ചു. ഇന്ന്‍ വൈകീട്ട് 7.30ന്​ സിഞ്ചിലെ ഫ്രൻറ്​സ്​ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്ക്​  37283183,36373760എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 
 
COMMENTS