Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ മാ​ഗ​സി​ൻ ‘ഈ​ലാ​ഫ്’ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ മാ​ഗ​സി​ൻ ‘ഈ​ലാ​ഫ്’ ക​വ​ർ പ്ര​കാ​ശ​നം   ചെ​യ്തു
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ പു​റ​ത്തി​ക്കു​ന്ന യൂ​ത്ത് മാ​ഗ​സി​ൻ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ പു​റ​ത്തി​ക്കു​ന്ന യൂ​ത്ത് മാ​ഗ​സി​ന്‍റെ പേ​ര് പ്ര​കാ​ശ​നം ചെ​യ്തു. ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ​ണ്ഡി​ത​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സ മ​ണ്ണി​ൽ സ്ഥാ​പി​ത​മാ​യി​ട്ട് 15 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ഈ ​വേ​ള​യി​ൽ അ​തി​ന്റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട്ട മേ​ഖ​ല​ക​ളും പ്ര​വ​ർ​ത്ത​ക​രു​ടെ വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള എ​ഴു​ത്തു​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​യി​രി​ക്കും ‘ഈ​ലാ​ഫ്’ (ടു​ഗെ​ത​ർ​നെ​സ്സ്) മാ​ഗ​സി​ൻ പു​റ​ത്തി​റ​ങ്ങു​ക.

ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം, മാ​ഗ​സി​ൻ ക​ൺ​വീ​ന​ർ സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര, യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​നൈ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് യൂ​നു​സ് സ​ലീം, മു​ഹ​മ്മ​ദ് ജൈ​സ​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ൽ​ത്താ​ഫ്, അ​ലി, ഇ​ജാ​സ്, സാ​ജി​ർ, അ​ഹ​ദ് സ​വാ​ദ്, ഇ​ർ​ഫാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsCover ReleaseYouth India Magazine
News Summary - Youth India Magazine 'Elaf' Cover release
Next Story