യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബിനെ ആദരിച്ചു
text_fieldsയൂത്ത് ഇന്ത്യ ടീമംഗങ്ങളും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികളും ആദരിക്കൽ ചടങ്ങിൽ
മനാമ: മലബാർ മെഗാ കപ്പ് ചാമ്പ്യന്മാരായ യൂത്ത് ഇന്ത്യക്ക് കീഴിലുള്ള വൈ.എഫ്.സി ടീമിനെയും മാനേജ്മെന്റ് അംഗങ്ങളെയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആദരിച്ചു. കെ.എഫ്.എയുടെ നേതൃത്വത്തിൽ മലബാർ എഫ്.സി നടത്തിയ ടൂർണമെന്റിൽ ഐ.വൈ.സി.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബ് കിരീടം സ്വന്തമാക്കിയത്. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജന. സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എം.എം. സുബൈർ ടീം അംഗങ്ങൾക്ക് ആദരവ് നൽകി. ഫ്രൻഡ്സ് എക്സിക്യൂട്ടിവ് അംഗങ്ങളായ അനീസ് വി.കെ, മുഹമ്മദ് മുഹ് യിദ്ദീൻ, ഗഫൂർ മൂക്കുതല, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, സെക്രട്ടറി ജുനൈദ് കായണ്ണ, ജോ. സെക്രട്ടറി സാജിർ ഇരിക്കൂർ എന്നിവർ ആശംസകൾ നേർന്നു.
വൈ.ഐ.എഫ്.സി അഡ്മിൻ അംഗങ്ങളായ മെഹസബ്, ബദർ ടീമംഗങ്ങളായ ഇജാസ്, അബ്ദുൽ അഹദ്, സവാദ്, സിറാജ് വി.പി, ആശിഖ്, അൻസീർ, ഫർഹാദ്, ബാസിത്ത്, ഫൈസൽ മങ്കട, ലിബിൻഷാദ്, മാനേജർ സിറാജ് ഹൈദ്രോസ് എന്നിവർ മെഡലുകൾ ഏറ്റുവാങ്ങി. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് സമാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

