യൂത്ത് ഇന്ത്യ എഫ്.സിയും മലബാർ എഫ്.സിയും ജേതാക്കൾ
text_fieldsകേരള യുനൈറ്റഡ് ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചതിന്റെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന എഫ്.സി ചാമ്പ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പിൽ ജേതാക്കളായ
യൂത്ത് ഇന്ത്യ എഫ്.സി ടീം
മനാമ: കേരള യുനൈറ്റഡ് ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചതിന്റെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കേരള യുനൈറ്റഡ് എഫ്.സി ചാമ്പ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പിൽ അമച്വർ കാറ്റഗറിയിൽ യൂത്ത് ഇന്ത്യ എഫ്.സിയും, വെറ്ററൻസ് കാറ്റഗറിയിൽ മലബാർ എഫ്.സിയും ജേതാക്കളായി.അമച്വർ കാറ്റഗറിയിലെ ഫൈനലിൽ ആവേശകരമായ മത്സരത്തിനൊടുവിൽ അദ്ലിയ എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പരാജയപ്പെടുത്തിയാണ് യൂത്ത് ഇന്ത്യ എഫ്.സി കിരീടം ചൂടിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യ എഫ്.സിയുടെ ഷഫീക്കും ഗോൾ കീപ്പറായി യൂത്ത് ഇന്ത്യ എഫ്.സിയുടെ ആഷിക്കും, പ്രതിരോധത്തിലെ മികച്ച കളിക്കാരനായി പ്രതിഭ എഫ്.സിക്കുവേണ്ടി ബൂട്ടണിഞ്ഞ രജീഷും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി അദ്ലിയ എഫ്.സിയുടെ താഹിറും അർഹരായി. വെറ്ററൻസ് കാറ്റഗറിയിലെ ഫൈനലിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് സോക്കർ ഗാർഡിൻസ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് മലബാർ എഫ്.സി ജേതാക്കളായത്. മികച്ച കളിക്കാരനായി മലബാർ എഫ്.സിയുടെ അർഷാദും ഗോൾ കീപ്പറായി മലബാർ എഫ്.സിയുടെ റഷീദും ഡിഫൻസിലെ മികച്ച കളിക്കാരനായി മുസ്തഫയും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി സോക്കർ ഗാർഡിൻസ് എഫ്.സിയുടെ ബേസിൽ മാത്യൂസും അർഹരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.