യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് - ജഴ്സി പ്രകാശനം ചെയ്തു
text_fieldsയൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം
മനാമ: യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് (YICC ) 2024 -2025 കാലയളവിലേക്കുള്ള ജഴ്സി പ്രകാശനം ചെയ്തു . യൂത്ത് ഇന്ത്യ ഓഫിസിൽ നടന്ന ചടങ്ങിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ ടീം അംഗങ്ങൾക്ക് കൈമാറി പ്രകാശനം നിർവഹിച്ചു .സ്പോർട്സ് സെക്രട്ടറി ഇജാസ് ആമുഖം പറഞ്ഞു. ടീമിന്റെ വളർച്ചയെ കുറിച്ചും ടീം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, ക്രിക്കറ്റ് ഒരു പാഷൻ ആണെന്നും, ആ പാഷൻ ഉണ്ടെങ്കിൽ മാത്രമെ ക്ലബ്ബിനെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടു പോകാൻ പറ്റുമെന്നും ഓർമപ്പെടുത്തി.
പരിപാടിയിൽ ജുനൈദ് സമാപനം നിർവഹിച്ചു . ക്ലബ് അംഗങ്ങളായ സിറാജ് പോടോ , ഫൈസൽ, ഹമീം, ഷെബിൻ, അൻസാർ, അൻസാർ കമറുദ്ദീൻ, സിറാജ് കിഴുപ്പുള്ളിക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

