Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ ക്രി​ക്ക​റ്റ് ക്ല​ബ് ടൂ​ർ​ണ​മെ​ന്റ്: റി​ഫ സ്മാ​ഷേ​ഴ്സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ ക്രി​ക്ക​റ്റ് ക്ല​ബ് ടൂ​ർ​ണ​മെ​ന്റ്: റി​ഫ സ്മാ​ഷേ​ഴ്സ് ജേ​താ​ക്ക​ൾ
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ ക്രി​ക്ക​റ്റ് ക്ല​ബ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ളാ​യ റി​ഫ സ്മാ​ഷേ​ഴ്സ്

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ർ സ​ർ​ക്കി​ൾ നോ​ക്കൗ​ട്ട് ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ ത്രീ​യി​ൽ മ​നാ​മ റൈ​ഡേ​ഴ്‌​സി​നെ 4 വി​ക്ക​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി റി​ഫ സ്മാ​ഷേ​ഴ്സ് ജേ​താ​ക്ക​ളാ​യി.

മ​നാ​മ റൈ​ഡേ​ഴ്‌​സ് ആ​ദ്യ ഇ​ന്നി​ങ്സി​ൽ എ​ട്ട് ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 47 റ​ൺ​സ് മു​ന്നി​ൽ വെ​ച്ചെ​ങ്കി​ലും റി​ഫ സ്മാ​ഷേ​ഴ്സ് 6.4 ഓ​വ​റി​ൽ വി​ജ​യം ക​ണ്ടു.

വി​ജ​യി​ക​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ജൈ​സ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​നൈ​ദ്, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഇ​ജാ​സ്, മ​നാ​മ പ്ര​സി​ഡ​ന്റ് സ​വാ​ദ് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ കൈ​മാ​റി.

ടൂ​ർ​ണ​മെ​ന്റി​ൽ പ​വ​ർ ഹി​റ്റെ​ർ​സ് സി​ഞ്ച്, മു​ഹ​റ​ഖ് ച​ല​ഞ്ചേ​ഴ്സ്, മ​നാ​മ റൈ​ഡേ​ഴ്‌​സ്, റി​ഫ സ്മാ​ഷേ​ഴ്സ് എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ പ​വ​ർ ഹി​റ്റെ​ർ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മു​ഹ​റ​ഖ് ച​ല​ഞ്ചേ​ഴ്സ് വി​ജ​യം വ​രി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി റി​ഫ സ്മാ​ഷേ​ഴ്‌​സി​ന്റെ വ​രു​ൺ​ജി​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ബാ​റ്റ​റാ​യി ഷെ​ബി​ൻ (മ​നാ​മ റൈ​ഡേ​ഴ്സി​ന്റെ), മി​ക​ച്ച ബൗ​ള​ർ വ​രു​ൺ​ജി​ത്ത് (റി​ഫ സ്മാ​ഷേ​ഴ്‌​സി​ന്റെ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു .

സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഇ​ജാ​സ്, ഫൈ​സ​ൽ, അ​ൻ​സാ​ർ ക​മ​റു​ദ്ദീ​ൻ, അ​ൻ​സാ​ർ ന​ജു​മു​ദീ​ൻ, ഹ​മീം, ജു​നൈ​ദ്, സ​വാ​ദ്, ഷെ​ബി​ൻ സി​റാ​ജ് വെ​ണ്ണ​റോ​ഡി, ബ​ദ​ർ, സ​ഫീ​ർ, രാ​ജു എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth IndiaCricket Club TournamentRiffa Smashers
News Summary - Youth India Cricket Club Tournament: Riffa Smashers Winners
Next Story