Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഇന്ത്യ ബഹ്‌റൈൻ എ.ഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
യൂത്ത് ഇന്ത്യ ബഹ്‌റൈൻ എ.ഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
cancel

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ ആഭിമുഖ്യത്തിൽ 'ഏജന്റിക്കും എ.ഐ ഫോർ പ്രൊഡക്റ്റീവ് വർക്ക്‌സ്‌പേസ്' എന്ന വിഷയത്തിൽ ഏകദിന എ.ഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് ഹാളിൽ നടന്ന പരിപാടിയിൽ ഇവെന്‍റ്ഹെക്സ്.എ.ഐ സി.ഇ.ഒ അംജദ് അലി ക്ലാസുകൾക്ക് നേതൃത്വം നൽകി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ തൊഴിലിടങ്ങളിൽ എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താം എന്നതായിരുന്നു വർക്ക്‌ഷോപ്പിന്റെ പ്രധാന വിഷയം. ക്ലൗഡ് അധിഷ്ഠിത എ.ഐ ഏജന്റുകൾ, വാട്സാപ്പ്/ടെലിഗ്രാം എന്നിവ വഴി ഇവയുടെ പ്രയോജനം, വിവിധ എ.ഐ മോഡലുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ, എ.ഐ ഉപയോഗിച്ചുള്ള ഓഫീസ് ഓട്ടോമേഷൻ, വിഡിയോ നിർമ്മാണം എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. യൂത്ത് ഇന്ത്യ ആക്ടിംഗ് പ്രസിഡന്റ് ഇജാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് എം.എച്ച് സ്വാഗതം ആശംസിച്ചു. ട്രെയിനർ അംജദ് അലിക്ക് യൂത്ത് ഇന്ത്യയുടെ ഉപഹാരം കൈമാറി. ഷൗക്കത്ത് അലി പരിപാടിയുടെ സമാപനം നിർവ്വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth India Bahrain organizes AI workshop
Next Story