Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെ​റു​പ്പി​നെ...

വെ​റു​പ്പി​നെ സാ​ഹോ​ദ​ര്യം​കൊ​ണ്ട് ചെ​റു​ത്തു​തോ​ൽ​പി​ക്കു​ക -യൂ​ത്ത് ഇ​ഫ്താ​ർ

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഇ​ഫ്താ​ർ

മ​നാ​മ: വെ​റു​പ്പി​ലൂ​ടെ, വി​ദ്വേ​ഷ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യു​ക​യും സ്നേ​ഹം​കൊ​ണ്ടും സാ​ഹോ​ദ​ര്യം​കൊ​ണ്ടും അ​തി​നെ മ​റി​ക​ട​ക്കാ​നും യൂ​ത്ത് ഇ​ഫ്താ​ർ ആ​ഹ്വാ​നം​ചെ​യ്തു. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ യു​വ​നേ​താ​ക്ക​ന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഇ​ഫ്താ​ർ ഡി ​ഫോ​ർ മീ​ഡി​യ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഇ.​എം. അം​ജ​ദ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന നേ​താ​ക്ക​ൾ സം​സാ​രി​ച്ചു.

ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ യൂ​ത്ത് വി​ങ് ക​ൺ​വീ​ന​ർ മും​നാ​സ്, ന​ജീ​ബ്, ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ, ഐ.​വൈ.​സി ക​ൺ​വീ​ന​ർ സ​ൽ​മാ​നു​ൽ ഫാ​രി​സ്, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് പ്ര​തി​നി​ധി അ​ഷ്‌​റ​ഫ് എ​ന്നി​വ​രും മ​റ്റു സാ​മൂ​ഹി​ക, ക​ല, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് വി.​കെ. അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ർ ഇ​രി​ക്കൂ​ർ സ്വാ​ഗ​ത​വും സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ജു​നൈ​ദ്, ഇ​ജാ​സ്, മി​ൻ​ഹാ​ജ്, സ​വാ​ദ്, റ​ഹീ​സ്, അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ, ബാ​സിം, ഫാ​ജി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarbahrainnews
News Summary - youth iftar
Next Story