‘റമദാൻ - ഖുർആനിന്റെ പ്രകാശത്തിൽ’ യുവജന സംഗമം സംഘടിപ്പിച്ചു
text_fieldsയൂത്ത് സ്റ്റഡി സർക്കിളുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സംഗമത്തിൽനിന്ന്
മനാമ: യൂത്ത് സ്റ്റഡി സർക്കിളുകളുടെ ആഭിമുഖ്യത്തിൽ ‘റമദാൻ - ഖുർആനിന്റെ പ്രകാശത്തിൽ’ യുവജന സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ 40ഓളം പേർ പങ്കെടുത്തു. ഡിജിറ്റൽ കാലഘട്ടത്തിൽ റമദാനിലെ ദിനങ്ങളിലെ ഖുർആൻ പഠന പാരായണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായിരുന്നു പരിപാടിയുടെ ഉള്ളടക്കം. പങ്കെടുത്ത എല്ലാവർക്കും ഒരു ഖുർആൻ പാരിതോഷികമായി നൽകി. ഇഫ്താറിന് ശേഷം നടന്ന സംഗമത്തിൽ,
റിഫ സർക്കിൾ പ്രസിഡന്റ് സിറാജ് ഹൈദ്രോസ് അധ്യക്ഷനായിരുന്നു. പരിപാടി സ്റ്റഡി സർക്കിൾ കേന്ദ്ര പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. കൂടാതെ റമദാനിന്റെ സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഇജാസ് മൂഴിക്കൽ ഖുർആൻ വിതരണവും ആശംസയും അറിയിച്ചു. റിഫ സർക്കിൾ സെക്രട്ടറി ബാസിം സ്വാഗതം ആശംസിച്ചു. ഹമദ് ടൗൺ സർക്കിൾ പ്രസിഡന്റ് അബ്ദുൽ അഹദ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

