യൂത്ത് ഫെസ്റ്റ് 2024; ദീപശിഖ പ്രയാണത്തിന് ബുധയ്യ ഏരിയ കമ്മിറ്റി സ്വീകരണം നൽകി
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024ന്റെ പ്രചാരണ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഹിദ്ദ് ഏരിയയിൽനിന്നെത്തിയ ദീപശിഖ ബുധയ്യ ഏരിയ പ്രസിഡന്റ് സജീഷ് രാജ്, ട്രഷറർ അഷ്റഫ്, കമ്മിറ്റി അംഗം ആർ.പി. രജീഷ്, കെഫിൽ, ഹമീദ്, ജിഫിൻ, മാക്സോ എന്നിവർക്ക് ഹിദ്ദ് ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ്, സെക്രട്ടറി പ്രവീൺ ആന്റണി, രാജേഷ് പന്മന എന്നിവർ ചേർന്ന് കൈമാറി.
ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഓഡിനേറ്റർ ലൈജു തോമസ്, ദേശീയ കമ്മിറ്റി ജോയന്റ് സെക്രട്ടറി ഷിബിൻ തോമസ്, എബിയോൺ അഗസ്റ്റിൻ, ഹിദ്ദ് ബുധയ്യ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

