Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘യൂത്ത് ഫെസ്റ്റ് 2024’...

‘യൂത്ത് ഫെസ്റ്റ് 2024’ ദീപശിഖാ പ്രയാണത്തിന് റിഫ ഏരിയ കമ്മിറ്റി സ്വീകരണം നൽകി

text_fields
bookmark_border
youth fest 2024 publicity
cancel
camera_alt

യൂത്ത് ഫെസ്റ്റ് 2024ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിൽനിന്ന്

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഹമദ് ടൗൺ ഏരിയയിൽനിന്ന് എത്തിയ ദീപശിഖ റിഫാ ഏരിയ വൈസ് പ്രസിഡന്റ് അഖിൽ, സെക്രട്ടറി സജീർ എന്നിവർക്ക് ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി കൈമാറി. ശേഷം സംഘടിപ്പിച്ച ഏരിയ കൺവെൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. ജോജി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഓഡിനേറ്റർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, സബ് കമ്മിറ്റി കൺവീനർമാരായ ഷംസാദ് കാക്കൂർ, ജസീൽ, ഹരി ഭാസ്കർ റിഫ, ഹമദ് ടൗൺ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ഏരിയ ഭാരവാഹി സന്തോഷ്‌ സാനി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsYouth Fest 2024Rifa Area Committee
News Summary - youth fest 2024
Next Story