യുവാക്കളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് യൂത്ത്
text_fields‘മുൽഹിമൂൻ അസോസിയേഷൻ’ സംഘടിപ്പിച്ച വാർഷിക ചടങ്
മനാമ: ബഹ്റൈൻ യുവാക്കൾക്ക് തുടർച്ചയായ പിന്തുണ നൽകേണ്ടതിന്റെയും വിവിധ വികസന മേഖലകളിൽ അവരെ ശാക്തീകരിക്കേണ്ടതിന്റെയും പ്രാധാന്യം യുവജനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മർവാൻ ഫുവാദ് കമാൽ എടുത്തുപറഞ്ഞു. ‘മുൽഹിമൂൻ അസോസിയേഷൻ’ സംഘടിപ്പിച്ച വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന സംരംഭങ്ങൾ കൈവരിക്കുന്ന നേട്ടങ്ങൾ രാജ്യത്തെ വാഗ്ദാനങ്ങളായ യുവപ്രതിഭകളുടെയും ദേശീയ അഭിലാഷങ്ങളുടെയും പ്രതിഫലനമാണെന്ന് അദ്ദേഹം കുറിച്ചു.
നേതൃപാടവം, സർഗാത്മകത, സന്നദ്ധപ്രവർത്തനം, നവീകരണം എന്നീ മേഖലകളിൽ ബഹ്റൈൻ യുവാക്കൾക്കുള്ള കരുത്താണ് തുടർച്ചയായ ഈ വിജയങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രാലയത്തിന്റെ നയങ്ങൾക്ക് അനുസൃതമായി യുവാക്കളെ ശാക്തീകരിക്കുന്നതിലും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും മുൻകൈയെടുക്കാനും നേതൃഗുണം വളർത്താനുമുള്ള അസോസിയേഷന്റെ പങ്കിനെക്കുറിച്ച് മുൽഹിമൂൻ അസോസിയേഷൻ ബോർഡ് അംഗം ഈമാൻ ഫൈസൽ അൽ സലാം വിശദീകരിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ടീമിൽനിന്നും ഒരു ഔദ്യോഗിക സ്ഥാപനത്തിലേക്കുള്ള അസോസിയേഷന്റെ വളർച്ചയെ കാണിക്കുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. പദ്ധതികൾക്ക് പിന്തുണ നൽകിയ സ്ഥാപനങ്ങൾ, പങ്കാളികൾ, മികച്ച നേട്ടങ്ങൾ കൈവരിച്ച യുവാക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

