യുവജന വികസനം: ‘സൈൻ കരിയർ കണക്റ്റ്’ പ്രോഗ്രാമുമായി സൈൻ
text_fieldsസൈൻ കരിയർ കണക്റ്റിൽ പങ്കെടുത്തവർ
മനാമ: രാജ്യത്തെ പ്രമുഖ ടെലികോം, സാങ്കേതികവിദ്യ ദാതാക്കളായ സൈൻ ബഹ്റൈൻ വാർഷിക സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമായ ‘സൈൻ കരിയർ കണക്റ്റ്’ ആരംഭിച്ചു. രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും ഭാവിയിലെ പ്രതിഭകളെ വളർത്തുന്നതിനുമുള്ള സൈനിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണിത്. ഈ വർഷത്തെ പ്രോഗ്രാം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി രണ്ട് ബാച്ചുകളായാണ് നടക്കുന്നത്.
യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് സൈൻ ബഹ്റൈനിലെ മാർക്കറ്റിങ്, കസ്റ്റമർ എക്സ്പീരിയൻസ്, നെറ്റ്വർക്ക് ഓപറേഷൻസ്, ഹ്യൂമൻ റിസോഴ്സസ്, ഡിജിറ്റൽ ഇന്നൊവേഷൻ തുടങ്ങിയ വിവിധ വകുപ്പുകളിൽ നേരിട്ടുവന്ന് അനുഭവം സ്വന്തമാക്കാൻ ഈ പദ്ധതി മികച്ച അവസരമാണ്. ഇന്റേണുകൾക്ക് യഥാർഥ തൊഴിൽ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനും പരിചയസമ്പന്നരായ മെൻറർമാരുടെ മാർഗനിർദേശം നേടാനും വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചക്ക് സഹായിക്കുന്ന പ്രോജക്റ്റുകളിൽ ഏർപ്പെടാനും സാധിക്കും.
ബഹ്റൈനിലെ യുവജനങ്ങളെ ശാക്തീകരിക്കുന്നതിൽ സൈൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധരാണെന്ന് സൈൻ ബഹ്റൈൻ ചീഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് കോർപറേറ്റ് സസ്റ്റൈനബിലിറ്റി ഓഫിസർ റാണാ അൽ മാജിദ് പറഞ്ഞു. അവരുടെ കഴിവുകളും സാധ്യതകളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി സംരംഭങ്ങളിലൂടെയും പരിപാടികളിലൂടെയും വളർച്ചക്കും പഠനത്തിനും നവീകരണത്തിനും യഥാർഥ അവസരങ്ങൾ തങ്ങൾ ഒരുക്കുന്നതായും സൈൻ കരിയർ കണക്റ്റ് ഓരോ വിദ്യാർഥിയുടെയും കഴിവുകൾ കണ്ടെത്താനുള്ള ഒരു സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്റെ സാമ്പത്തിക വീക്ഷണം 2030ന് അനുസൃതമായി രാജ്യത്തെ വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, യുവജന വികസനത്തിൽ നിക്ഷേപം നടത്തുക എന്നിവയെ പിന്തുണക്കുന്നതിനുള്ള സൈൻ ബഹ്റൈന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

