യൂത്ത് കപ്പ് സീസൺ 2; ബുദയ്യ എഫ്.സി ചാമ്പ്യന്മാർ
text_fieldsയൂത്ത് കപ്പ് സീസൺ 2 ചാമ്പ്യന്മാരായ ബുദയ്യ എഫ്.സി കിരീടവുമായി
മനാമ: യൂത്ത് ഇന്ത്യ എഫ്.സിയുടെ നേതൃത്വത്തിൽ അരങ്ങേറിയ യൂത്ത് കപ്പ് സീസൺ 2ൽ ബുദയ്യ എഫ്.സി കിരീടം സ്വന്തമാക്കി. നിർണായകമായ ഫൈനൽ മത്സരത്തിൽ ബഹ്റൈൻ ബ്യറീസ് എഫ്.സിയെ പേനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ബുദയ്യ എഫ്.സി വിജയം കൈവരിച്ചത്.
കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. വിജയികളായ ടീമിമുകൾക്ക് ട്രോഫികൾ യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, പി.ആർ സെക്രട്ടറി അനീസ് വി.കെ, ജനറൽ സെക്രട്ടറി സയിദ് റമദാൻ, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ, പ്രസിഡന്റ് സവാദ്, സെക്രട്ടറി ഇജാസ് തുടങ്ങിയവർ വിതരണം ചെയ്തു.കെ.എഫ്.എയിൽ രജിസ്റ്റർ ചെയ്ത 27 അമച്വർ ടീമുകൾ പങ്കെടുത്ത ത്രില്ലർ ടൂർണമെന്റ് അഞ്ച് ദിവസം നീണ്ടുനിന്നു. ബുദയ്യ എഫ്.സിയിലെ റിഷാൻ മികച്ച കളിക്കാരനായും, മുനീർ മികച്ച ഗോൾ കീപ്പറായും, മുസ്തഫ മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈൻ ബാരിയേഴ്സ് താരം നൗഫൽ ടൂർണമെന്റിൽ കൂടുതൽ ഗോളുകൾ നേടിയ താരമായി.
ജി.എസ്.ബി.എഫ്.സി ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി. ടൂർണമെന്റിന് ഇടയിൽ നടന്ന എക്സിബിഷൻ മാച്ചിൽ ഒ.എൻ.എഫ് നേപ്പാളിനെ തോൽപിച്ച് ശബാബ് അൽ ഹിന്ദ് ജേതാക്കളായി. എക്സിബിഷൻ മാച്ചിലെ വിജയികൾക്ക് കെ.എഫ്.എ പ്രസിഡന്റ് അർഷാദ്, ബി.ഐ.എഫ്.എ പ്രസിഡന്റ് റഹ്മത്തലി, കെ.എഫ്.എ സെക്രട്ടറി സജ്ജാദ് സുലൈമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റിനിടെ മനാമ ഏഞ്ചൽ കുട്ടികൾ അവതരിപ്പിച്ച ഒപ്പന പ്രകടനം വലിയ സ്വീകാര്യത നേടി.
അബ്ദുൽ ജലീൽ ഗൾഫ് മാധ്യമം, സിറാജ് പള്ളിക്കര മീഡിയ വൺ, നിസാർ ഉസ്മാൻ, സൽമാൻ ഫാരിസ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ടൂർണമെന്റിന് വൈ.ഐ.എഫ്.സി പ്രസിഡന്റ് സവാദ്, സെക്രട്ടറി ഇജാസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സിറാജ് കിഴുപ്പിള്ളിക്കര, അബ്ദുൽ അഹദ്, സിറാജ് വെണ്ണാറോടി, ക്ലബ് മാനേജർമാരായ റാഷിഖ്, മിന്ഹാജ്, ഫൈസൽ, റഹീസ്, അയ്യൂബ്, ആഷിഖ്, ബദർ, അൻസാർ, ഗഫൂർ മൂക്കുതല, അലി അൽതാഫ്, അൻസീർ, റഹീസ്, മെഹ്സാബ്, ലിബിൻഷാദ്, നൂർ, ബാസിം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

