യുവജന കൺവെൻഷനും അധ്യാപകർക്ക് ആദരവും
text_fieldsയുവജന വാരത്തോടനുബന്ധിച്ച് നടന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്
മനാമ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുവജന വാരത്തോടനുബന്ധിച്ച് ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ യുവജന കൺവെൻഷൻ നടത്തി. യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനീഷ് സാമുവൽ ജോൺ കാശീശാ അധ്യക്ഷത വഹിച്ചു.
റവ.ഫാ. ഫ്രാൻസിസ് ജോസഫ് പടവുപുരക്കൽ ഒ.എഫ്.എം കപ്പുച്ചിൻ മുഖ്യ പ്രാസംഗികനായിരുന്നു. വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ നന്ദി പറഞ്ഞു. ഒക്ടോബർ 24ന് വൈകീട്ട് ആറിന് എം.സി ജോഷുവ കശീശയുടെ മുഖ്യ കർമികത്വത്തിലും അനീഷ് സാമുവൽ ജോൺ കശീശയുടെ സഹ കർമികത്വത്തിലും വിശുദ്ധ കുർബാന നടത്തപ്പെട്ടു.
യുവജനസഖ്യശാഖ യോഗം എം.സി ജോഷുവ കശീശയുടെ അധ്യക്ഷതയിൽ നടന്നു. ശാഖായോഗത്തിൽ ബഹ്റൈൻ സെന്റ് പോൾസ് ഇടവകയിലെ അധ്യാപകരെയും നിലവിലെ സൺഡേ സ്കൂൾ അധ്യാപകരെയും ആദരിച്ചു. യുവജന സഖ്യം വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ സ്വാഗതം പറഞ്ഞു. തങ്ങളുടെ അധ്യാപനജീവിത അനുഭവങ്ങൾ ജോയിയമ്മ കുരുവിളയും സൺഡേ സ്കൂൾ അധ്യാപന അനുഭവം മറിയാമ്മ തോമസും പങ്കു വെച്ചു. യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബത്ത് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

