210 കിലോ ചെമ്മീനുമായി യുവാവ് പിടിയിൽ
text_fieldsമനാമ: ബഹ്റൈനിൽ നിയമവിരുദ്ധമായി 210 കിലോ ചെമ്മീൻ പിടികൂടിയ ഒരാളെ ഹമാലയിൽനിന്ന് അറസ്റ്റ് ചെയ്തതായി ബഹ്റൈൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. 26 വയസ്സുകാരനാണ് പിടിയിലായത്. ‘കുഫ’ എന്നറിയപ്പെടുന്ന ബോട്ടം ട്രോളിങ് വലകൾ ഉപയോഗിച്ചാണ് ഇയാൾ ചെമ്മീൻ പിടികൂടിയതെന്നാണ് ആരോപണം.ഈ വലകൾ ബഹ്റൈനിൽ നിരോധിച്ചവയാണ്. കൂടാതെ,47 കിലോ റാബിറ്റ് മത്സ്യവും (സാഫി) നിയമവിരുദ്ധമായ ബോട്ടം ട്രോളിങ് (കറാഫ്) വലകൾ ഉപയോഗിച്ച് പിടികൂടിയ നിലയിൽ കണ്ടെത്തി.ഈ മത്സ്യബന്ധന രീതിയും നിലവിലെ ചട്ടങ്ങൾ പ്രകാരം നിരോധിച്ചതാണ്. പിടിയിലായയാൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.
ബഹ്റൈനിൽ ഏർപ്പെടുത്തിയ ജൂലൈ 31ന് അവസാനിക്കുന്ന ആറ് മാസത്തെ ചെമ്മീൻ മത്സ്യബന്ധനത്തിനും വ്യാപാരത്തിനുമുള്ള വിലക്ക്, രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സമുദ്രവിഭവങ്ങൾ പരിപാലിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. 2004 മുതൽ രാജ്യത്തെ മത്സ്യസമ്പത്തിൽ 90 ശതമാനം കുറവുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് 2018ൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

