Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യങ് ഇന്ത്യ, സ്ട്രോങ് ഡെമോക്രസി'; ഐ.സി.എഫ് ജനസഭ ഇന്ന്

text_fields
bookmark_border
യങ് ഇന്ത്യ, സ്ട്രോങ് ഡെമോക്രസി; ഐ.സി.എഫ് ജനസഭ ഇന്ന്
cancel

മനാമ: ഇന്ത്യയുടെ 80 -ാo സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് (വെള്ളി) വൈകീട്ട് ഏഴിന് സൽമാബാദ് സുന്നി സെന്ററിൽ നടക്കും. 'യങ് ഇന്ത്യ, സ്ട്രോങ് ഡെമോക്രസി' എന്നതാണ് ജനസഭയുടെ പ്രമേയം.

അറിവും മൂല്യബോധവും ഉത്തരവാദിത്ത ബോധവും നേത്യത്വശേഷിയുമുള്ള യുവത്വമാ ണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന ആശയമാണ് പരിപാടി മുന്നോട്ടുവെ ക്കുന്നത്. ഇന്നത്തെ യുവത്വത്തെ സാമൂഹിക ഉത്തരവാദിത്തമുള്ളവരായി വാർത്തെടുക്കുന്ന തിലൂടെ നാളത്തെ ഇന്ത്യയെ കൂടുതൽ ശക്ത വും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചതുമാക്കു കയാണ് ജനസഭയുടെ ലക്ഷ്യം.

യുവതലമുറയുടെ സാമൂഹികവും ജനാധിപത്യപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടു കൾ പങ്കുവെക്കുന്നതിനുമുള്ള വേദിയായിരിക്കും ജനസഭ.

ഐ.സി.എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡന്‍റ് അഡ്വ. എം.സി അബ്ദുൽ കരീം, കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്‍റ് ചെമ്പൻ ജലാൽ, പ്രദീപ് പുറവങ്കര തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young India Strong Democracy ICF Jana Sabha today
Next Story