Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു
ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം
cancel
camera_alt

കഴിഞ്ഞ ദിവസം ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ നടന്ന അപകടത്തിൽ നിന്ന് , മരണപ്പെട്ട അഹമ്മദ് അൽ-അരീദ്

മനാമ: ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. ബഹ്റൈനി സ്വദേശിയായ അഹമ്മദ് അൽ-അരീദും ഭാര്യയുമാണ് മരണപ്പെട്ടത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ പരിക്കേറ്റ് ചികിത്സയിലാണ്.

സാറിലേക്ക് പോവുകായായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിക്കുകയാ‍യിരുന്നു. അപകട സ്ഥലത്ത് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേ സമയം അൽ ലോസിയിൽ കഴിഞ്ഞദിവസം ഡിവൈഡിറിലിടിച്ച് ഒരു കാർ മറിയും സ്വദേശി യുവാവിന് പരിക്കേൽകുകയും ചെയ്തിരുന്നു. അപകടസ്ഥലത്ത് അടിയന്തര സേവന പ്രവർത്തകരും ട്രാഫിക് പോലീസുമെത്തി പ്രാഥമിക അന്വേഷണം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young couple dies in car collision
Next Story