ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം
text_fieldsകഴിഞ്ഞ ദിവസം ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ നടന്ന അപകടത്തിൽ നിന്ന്
മനാമ: ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. ബഹ്റൈനി സ്വദേശിയായ അഹമ്മദ് അൽ-അരീദും ഭാര്യയുമാണ് മരണപ്പെട്ടത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ ചികിത്സയിലാണ്.
അഹമ്മദ് അൽ-അരീദ്
സാറിലേക്ക് പോവുകായായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം അൽ ലോസിയിൽ കഴിഞ്ഞദിവസം ഡിവൈഡിറിലിടിച്ച് ഒരു കാർ മറിയുകയും സ്വദേശി യുവാവിന് പരിക്കേൽകുകയും ചെയ്തിരുന്നു. അപകടസ്ഥലത്ത് അടിയന്തര സേവന പ്രവർത്തകരും ട്രാഫിക് പോലീസുമെത്തി പ്രാഥമിക അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

