Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സിനൊപ്പം സ്വര്‍ണ ജേതാവാകാം

text_fields
bookmark_border
സ്വര്‍ണ, വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉറപ്പുള്ള സ്വര്‍ണ നാണയങ്ങള്‍ നേടാന്‍ അവസരം
മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സിനൊപ്പം സ്വര്‍ണ ജേതാവാകാം
cancel

മനാമ: 250ലധികം ഔട്ട്‌ലെറ്റുകളുമായി 10 രാജ്യങ്ങളിൽ ജ്വല്ലറി റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്​ ഫെസ്​റ്റിവല്‍ സീസണില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഇന്‍ സ്​റ്റോര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ ഈ കാമ്പയിനിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ, വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉറപ്പുള്ള സ്വര്‍ണ നാണയങ്ങള്‍ നേടാന്‍ അവസരം. ഒപ്പം, ഈ ഉത്സവ സീസണ് അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പന ചെയ്​ത സ്വര്‍ണം, വജ്രം, അമൂല്യ രത്‌നാഭരണങ്ങള്‍ എന്നിവയുടെ മനോഹരവും അതിവിശിഷ്​ടവുമായ ആഭരണ ശേഖരവും ആകര്‍ഷകമായ വിലയില്‍ അവതരിപ്പിക്കുന്നു.

സ്വര്‍ണ, വജ്രാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ നേടാനുള്ള അതുല്യമായ അവസരമാണ് നല്‍കുന്നത്. നവംബര്‍ ഏഴ്​ മുതല്‍ 13 വരെയുളള കാലയളവില്‍ 300 ബഹ്‌റൈന്‍ ദീനാറിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആൻഡ് വിന്‍ കൂപ്പണിലൂടെയാണ് ഉറപ്പായ സ്വര്‍ണ നാണയം, അല്ലെങ്കില്‍ 100 സ്വര്‍ണ നാണയങ്ങള്‍ വരെ നേടാവുന്നത്. കൂടാതെ, 400 ബഹ്‌റൈന്‍ ദീനാറിന് വജ്രാഭരണങ്ങള്‍ അല്ലെങ്കില്‍ അമൂല്യ രത്‌നാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ നാണയവും 250 ദീനാറിന് വജ്രാഭരണങ്ങള്‍ അല്ലെങ്കില്‍ അമൂല്യ രത്‌നാഭരണങ്ങള്‍ വാങ്ങുമ്പോള്‍, അര ഗ്രാം സ്വര്‍ണ നാണയവും സ്വന്തമാക്കാക്കാൻ അവസരമുണ്ട്​. ഉപഭോക്താക്കള്‍ക്ക് അവരാഗ്രഹിക്കുന്ന മികച്ച ഡിസൈനുകള്‍, മികച്ച വിലക്ക്​ സ്വന്തമാക്കാന്‍ ഈ ഓഫറിലൂടെ സാധിക്കുമെന്ന്​ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്​ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

ഫെസ്​റ്റിവല്‍ ആഘോഷിക്കുന്നവര്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനും പ്രിയപ്പെട്ട ആഭരണങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കുന്നതി​െൻറ ഭാഗമായി ദന്തേരാസ് ദിനത്തില്‍ എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

യു.എസ് തെരഞ്ഞെടുപ്പ് പോലുള്ള നിര്‍ണായക സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ സ്വര്‍ണവില കൂടുന്നത് തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്​ഷന്‍ എന്ന ഓപ്ഷനും മുന്നോട്ടുവെക്കുന്നു. വാങ്ങുന്ന സ്വര്‍ണത്തി​െൻറ 10 ശതമാനം തുക മുന്‍കൂറായി അടച്ച് നവംബര്‍ 15 വരെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ നേടാന്‍ ഉപഭോക്താവിന് അവസരം ലഭിക്കുന്നു. സ്വർണം വാങ്ങുന്ന സമയത്ത് വില വര്‍ധിച്ചാല്‍ ബുക്ക് ചെയ്​ത സമയത്തെ വിലയും, വില കുറഞ്ഞാല്‍ അപ്പോഴത്തെ വിലയിലും സ്വർണം സ്വന്തമാക്കാന്‍ ഉപഭോക്താവിന് സാധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story