Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​പ്പി​ലൂ​ടെ സിം...

ആ​പ്പി​ലൂ​ടെ സിം ​വാ​ങ്ങാം, സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും നേ​ടാം

text_fields
bookmark_border
ആ​പ്പി​ലൂ​ടെ സിം ​വാ​ങ്ങാം, സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും നേ​ടാം
cancel
Listen to this Article

മ​നാ​മ: ബ​ഹ്റൈ​നി​ൽ ആ​ദ്യ​മാ​യി മൊ​ബൈ​ൽ ആ​പ് വ​ഴി സിം ​കാ​ർ​ഡ് വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി എ​സ്.​ടി.​സി ബ​ഹ്റൈ​ൻ. ഓ​ർ​ഡ​ർ ചെ​യ്ത് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം സിം ​കാ​ർ​ഡ് ഉ​പ​ഭോ​ക്താ​വി​ന്റെ അ​രി​കി​ലെ​ത്തു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഔ​ട്ട്​​ലെ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യോ ക്യൂ ​നി​ൽ​ക്കു​ക​യോ വേ​ണ്ട.

മൊ​ബൈ​ൽ ആ​പ് വ​ഴി സിം ​കാ​ർ​ഡ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. My stc BH എ​ന്ന മൊ​ബൈ​ൽ ആ​പ് വ​ഴി ഏ​തെ​ങ്കി​ലും എ​സ്.​ടി.​സി സിം ​ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 12 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കാ​ണ് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം. ഒ​രു മാ​സം നാ​ലു പേ​ർ​ക്ക് ല​ഭി​ക്കു​ക. കൂ​ടാ​തെ മെ​ഗാ സ​മ്മാ​ന​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​ൺ​വേ വി​മാ​ന ടി​ക്ക​റ്റും ല​ഭി​ക്കും. സ​മ്മാ​ന പ​ദ്ധ​തി മൂ​ന്നു മാ​സം നീ​ണ്ടു​നി​ൽ​ക്കും.

ടി​ക്​​ടോ​ക് പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന വ​മ്പ​ൻ ഓ​ഫ​റും ല​ഭ്യ​മാ​ണ്. 7.5 ദീ​നാ​റി​ന്റെ പ്ര​തി​മാ​സ പ്രീ​പെ​യ്ഡ് ടി​ക്​​ടോ​ക്​ പ്ലാ​നി​ൽ പ​രി​ധി​യി​ല്ലാ​ത്ത ടി​ക്​​ടോ​ക് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. കൂ​ടാ​തെ 24 ജി.​ബി ഡേ​റ്റ​യും എ​സ്.​ടി.​സി​യി​ൽ​നി​ന്ന് എ​സ്.​ടി.​സി​യി​ലേ​ക്ക് പ​രി​ധി​യി​ല്ലാ​ത്ത കോ​ളു​മാ​ണ് ഈ ​പ്ലാ​നി​ലെ മ​റ്റ്​ സ​വി​ശേ​ഷ​ത. ഇ​ത​ര നെ​റ്റ്​​വ​ർ​ക്കു​ക​ളി​ലേ​ക്ക് 200 മി​നി​റ്റ് കോ​ളും ല​ഭി​ക്കും. 8.5 ദീ​നാ​റി​ന്റെ പ്ര​തി​മാ​സ പ്രീ​പെ​യ്ഡ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ലാ​ൻ തെ​ര​ഞ്ഞെ​ടു​ത്താ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് 600 മി​നി​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​ൾ ല​ഭി​ക്കും. ഇ​തി​ന് പു​റ​മെ, 160 ലോ​ക്ക​ൽ മി​നി​റ്റും 12 ജി.​ബി ഡേ​റ്റ​യും ല​ഭി​ക്കും.

കൂ​ടാ​തെ, My stc BH ആ​പ് വ​ഴി ഏ​റ്റ​വും പു​തി​യ പോ​സ്റ്റ് പെ​യ്ഡ് ഡി​വൈ​സു​ക​ൾ പ്ലാ​നോ​ടു​കൂ​ടി​യും അ​ല്ലാ​തെ​യും വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. പു​തി​യ സിം ​ഓ​ഫ​റു​ക​ളും ആ​പ് വ​ഴി അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stc
News Summary - You can buy SIMs through the app and win gold coins
Next Story