യോമായ് മാർഷൽ ആർട്സ് അക്കാദമി ഗ്രാൻഡ് മാസ്റ്റർ നിസാർ ടി.പിക്ക് എയർപോർട്ടിൽ സ്വീകരണം നൽകി
text_fieldsഗ്രാൻഡ്മാസ്റ്റർ റിൻഷി ടി.പി നിസാർ മാസ്റ്റർക്ക് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകിയപ്പോൾ
മനാമ: യോമായ് മാർഷൽ ആർട്സ് അക്കാദമി ഷിഹാൻ നഹാസ് മാസ്റ്ററുടെ നേതൃത്വത്തിൽ ഗ്രാൻഡ്മാസ്റ്റർ റിൻഷി ടി.പി നിസാർ മാസ്റ്റർക്ക് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. യോമായ് അക്കാദമിയുടെ സീനിയർ സ്റ്റുഡന്റ്സ് ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് ക്യാമ്പ് നിയന്ത്രിക്കുന്നതിന്റെയും ഫെബ്രുവരി 6ന് നടക്കുന്ന 100ൽപരം കുട്ടികളുടെ ബെൽറ്റ് ഡിസ്റ്റിബ്യൂഷന്റെ ഭാഗമായി കൂടി ആണ് റിൻഷി ടി.പി നിസാർ ബഹ്‌റൈനിൽ എത്തിച്ചേർന്നത്.
എയർപ്പോർട്ടിൽ ഗ്രാന്റ് മാസ്റ്ററെ സ്വീകരിക്കുന്നതിനായി യോമായ് മാർഷൽ ആർട്സ് അകാദമി പ്രസിഡന്റ് അബ്ദുൽ അസീസ് മാസ്റ്ററിനോടൊപ്പം മാസ്റ്റേഴ്സ് മാരായ സകീർ ഹുസൈൻ, അസീർ, സൈഫ്, റഷാദ്, റംഷിദ്, സുജീഷ് എന്നിവർ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

