വീട്ടുജോലിക്കാർക്കായി യോഗ സെക്ഷൻ നടത്തി
text_fieldsവീട്ടുജോലിക്കാർക്കായി സംഘടിപ്പിച്ച യോഗ സെക്ഷനിൽനിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ് വീട്ടുജോലിക്കാർക്കായി യോഗ സെഷൻ നടത്തി. 2025ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഐ.സി.ആർ.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന രണ്ടാമത്തെ യോഗ സെക്ഷനാണിത്. സെഗയയിലെ കെ.സി.എ ഓഡിറ്റോറിയത്തിൽ കെ.സി.എയുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ഏകദേശം 50 വനിതാ വീട്ടുജോലിക്കാർ പങ്കെടുത്തു.
അതിഥി സ്പീക്കർ ഡോ. സജ്നി വൈദ്യ, ആരോഗ്യ പരിപാലനത്തിനായുള്ള പ്രവർത്തനങ്ങൾ ദിവസേന പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ശിൽപ അഭ്യങ്കർ യോഗ സെഷന് നേതൃത്വം നൽകി. ദൈനംദിന ദിനചര്യയായി യോഗ പരിശീലിക്കേണ്ടതിന്റെ ചില നുറുങ്ങുകൾ പഠിപ്പിച്ചു. യോഗ ദിനം സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത കോഓഡിനേറ്റർ ഹേമലത സിങ്, കൽപന പാട്ടീൽ, അനു ജോസ്, ശ്യാമള, സാന്ദ്ര, ആരതി ശർമ, സ്വപ്ന, ബ്രെയിനി തോമർ എന്നിവരെ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസും കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

