യോഗ കോൺക്ലേവ് 18ന്
text_fieldsമനാമ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസസിന്റെയും (ബികാസ്) പ്രോപ് യോഗ ആൻഡ് തെറപ്പി സെന്ററിന്റെയും ആഭിമുഖ്യത്തിൽ യോഗ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജൂൺ 18ന് വൈകീട്ട് ഏഴിന് ബഹ്റൈൻ ഗോൾഡൻ തുലിപ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ എസ്. വ്യാസ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ എച്ച്.ആർ. നാഗേന്ദ്ര, പ്രോ വൈസ് ചാൻസലർ ഡോ. മഞ്ജുനാഥ് ശർമ, ന്യൂക്ലിയർ സയന്റിസ്റ്റും കഴിഞ്ഞ നാലു പതിറ്റാണ്ടായി യോഗയിലും ആരോഗ്യ പരിപാലന രംഗത്തും സജീവ സാന്നിധ്യവുമായ ഡോ. പരൻ ഗൗഡ, യോഗ വിദഗ്ധ ഡോ. കോമൾ സൈനി എന്നിവർ പങ്കെടുക്കും. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരിക്കും.
ബഹ്റൈനിലെ ആരോഗ്യ, കായിക മന്ത്രാലയത്തിലെ വിദഗ്ധർ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും ബഹ്റൈനിലെയും യോഗ പരിശീലകരുടെ പ്രദർശനവും ഉണ്ടായിരിക്കും. ലോകം ഒരു കുടുംബമാണെന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് ലോകത്ത് എല്ലാ രാജ്യങ്ങളിലും നടക്കുന്ന യോഗ പ്രചാരണത്തിന് കരുത്തു പകർന്ന് ബഹ്റൈനിലെ ആരോഗ്യ പരിപാലന രംഗത്ത് യോഗക്കുള്ള പങ്ക് കോൺക്ലേവിലെ മുഖ്യ വിഷയമായിരിക്കും.
സമൂഹത്തിലെ ആരോഗ്യ, കായിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പ്രത്യേകം ക്ഷണിച്ച് നടത്തുന്ന പരിപാടി ബഹ്റൈനിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട, േപ്രാപ് യോഗ സ്ഥാപകൻ എഹ്സാൻ അസ്കർ, ബികാസ് പ്രോഗ്രാം ഡയറക്ടർ രുദ്രേഷ് കുമാർ സിങ്, ഓർഗനൈസിങ് സെക്രട്ടറി സന്തോഷ് നാരായണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

