വൈ.കെ.എ ഗ്രൂപ്പും വർത്ത് -ജർമനിയും സഹകരിക്കുന്നു
text_fieldsവൈ.കെ.എ ഗ്രൂപ് ചെയർമാൻ ഫാറൂഖ് യൂസഫ് അൽമൊഅയ്യാദും വർത്ത് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക സീനിയർ വൈസ് പ്രസിഡന്‍റ് ജീൻ ലക് തെസ്മാറും ഡിസ്ട്രിബ്യൂഷൻ കരാറിൽ ഒപ്പുവെക്കുന്നു. വൈ.കെ.എ സി.ഇ.ഒ അലോക് ഗുപ്ത, ജനറൽ മാനേജർ ജോർജ്കുട്ടി തോമസ്, വർത്ത് പ്രതിനിധികൾ എന്നിവർ സമീപം
മനാമ: പ്രമുഖ ജർമൻ കമ്പനിയായ വർത്തുമായി വൈ.കെ. അൽമൊഅയ്യാദ് ആൻഡ് സൺസ് പങ്കാളിത്തം പ്രഖ്യാപിച്ചു. വിവിധ വർത്ത് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഡിസ്ട്രിബ്യൂഷൻ കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. ടൂൾസ്, ഗാരേജ് എക്യുപ്മെന്‍റ്, പേഴ്സനൽ പ്രൊട്ടക്ടിവ് എക്യുപ്മെന്‍റ് (പി.പി.ഇ), ഓട്ടോമോട്ടിവ് ആക്സസറികൾ തുടങ്ങിയ ഉൽപന്നങ്ങളാണ് വിതരണം ചെയ്യുക. പാം ദുബൈ താജ് എക്സോട്ടിക്ക റിസോർട്ടിൽ നടന്ന ബിസിനസ് മീറ്റിങ്ങിൽ വൈ.കെ.എ ഗ്രൂപ് ചെയർമാൻ ഫാറൂഖ് യൂസഫ് അൽമൊ അയ്യാദും വർത്ത് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക സീനിയർ വൈസ് പ്രസിഡന്‍റ് ജീൻ ലക് തെസ്മാറുമാണ് കരാറിൽ ഒപ്പുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.