Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘യെച്ചൂരിക്കെതിരായ...

‘യെച്ചൂരിക്കെതിരായ ആക്രമണം ഫാഷിസം’

text_fields
bookmark_border
‘യെച്ചൂരിക്കെതിരായ ആക്രമണം ഫാഷിസം’
cancel

മനാമ: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം​ യെച്ചൂരിക്ക്​ നേരെയുണ്ടായ ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന്​ ബഹ്​റൈൻ ‘പ്രതിഭ’ പ്രസ്​താവനയിൽ പറഞ്ഞു. ഒരു അഖിലേന്ത്യ പാർട്ടിയുടെ കേന്ദ്ര ഒാഫിസിൽ കയറി, പാർട്ടി നേതാവിനെ ആക്രമിക്കുക എന്ന സംഭവം കേട്ടുകേൾവിയില്ലാത്തതാണ്​. മോദി ഭരണത്തിൻ കീഴിൽ എന്ത്​ അതിക്രമവും നടത്താം എന്ന ഫാഷിസ്​റ്റ്​ ധാർഷ്​ട്യമാണ്​ ഇൗ സംഭവത്തിൽ പ്രകടമാകുന്നത്​. സംഘ്​ പരിവാറിന്​ കമ്മ്യൂണിസ്​റ്റുകൾ എന്നും കണ്ണിലെ കരടാണ്​. അവർ നടത്തിയ ആക്രമണങ്ങളിൽ ജീവൻ തന്നെ നഷ്​ടമായ നിരവധി നേതാക്കളുണ്ട്​. അതിനെയെല്ലാം ചെറുത്ത്​ നിന്നാണ്​ പാർട്ടി മുന്നോട്ട്​ പോയത്. അക്രമം കൊണ്ട്​ തകർക്കാനാകുന്ന പ്രസ്​ഥാനമല്ല സി.പി.എം. എന്ന്​ സംഘ്​പരിവാർ തിരിച്ചറിയുന്നതാണ്​ നല്ലതെന്നും ‘പ്രതിഭ’ നേതാക്കൾ പറഞ്ഞു.
 സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ കടന്നാക്രമണത്തിൽ ജനാധിപത്യവിശ്വാസികൾ ഒന്നടങ്കം പ്രതിഷേധിക്കണമെന്ന്​ ‘പ്രേരണ’ പ്രസ്​താവനയിൽ പറഞ്ഞു. ഭിന്നാഭിപ്രായങ്ങളെ കടന്നാക്രമണങ്ങളിലൂടെ തകർക്കാമെന്ന്​ വ്യാമോഹിക്കുന്ന ക്രിമിനൽ സംഘത്തെ നിലക്ക് നിർത്താൻ ഭരണകൂടം തയാറാകണമെന്ന്​ ഭാരവാഹികൾ പറഞ്ഞു.
 സി.പി.എം ജനറൽ സെക്രട്ടറിക്ക്​ നേരെയുണ്ടായ അക്രമണത്തെ അപലപിക്കുന്നതായി ജനത കൾചറൽ സ​​െൻറർ ഭാരവാഹികൾ പറഞ്ഞു. രാജ്യത്ത് നിയമസംവിധാനം തകരുന്നുവെന്നാണ്  ഇത് സൂചിപ്പിക്കുന്നത്. സഹിഷ്ണുതയില്ലാത്ത സംഘ്​പരിവാർ ശക്തികൾ ഭാരതത്തി​​​െൻറ സാംസ്കാരിക പൈതൃകമാണ്​ തകർക്കാൻ ശ്രമിക്കുന്നത്​. ഇത് ജനാധിപത്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും അവർ അഭിപ്രായപ്പെട്ടു.
രാജ്യസഭാംഗവും സി.പി.എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ സംഘ് പരിവാര്‍ അക്രമം അപലപനീയമാണെന്ന്​ പ്രവാസി വെൽഫെയർ ഫോറം വാർത്താക്കുറിപ്പില്‍ അറിയിച്ചു. ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയിലെടുക്കുന്ന പ്രവണത വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കായികമായി നേരിടുകയും അതുവഴി സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുകയും ചെയ്യുന്നത്​ ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. ഇന്ത്യൻ ജനാധിപത്യം അപകടപ്പെടുത്തുന്ന സാഹചര്യം സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഫാഷിസത്തിനെതിരെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിന് എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്ന്​  പ്രസിഡൻറ്​ ഒ.തിലകൻ, സെക്രട്ടറി അബ്​ദുശരീഫ്​ എന്നിവർ പറഞ്ഞു.സംഭവത്തെ ശക്​തമായി അപലപിക്കുന്നതായി ഒ.​െഎ.സി.സി നേതാവ്​ സോവിച്ചൻ ചെന്നാട്ടുശ്ശേരിയും പ്രസ്​താവനയിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yechury
News Summary - yechury
Next Story