യമന്‍ പ്രധാനമന്ത്രി ബഹ്റൈനിൽ; നേതൃത്വവുമായി ചർച്ച നടത്തി
text_fieldsമനാമ: സന്ദര്‍ശനത്തിനായി രാജ്യത്തെത്തിയ യമന്‍ പ്രധാനമന്ത്രി ഡോ. അഹ്മദ് ഉബൈദ് ബിന്‍ ദഗര്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന നയതന്ത്ര^സൗഹൃദ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിെൻറ പ്രധാന്യം രാജാവും പ്രധാനമന്ത്രിയും പങ്കുവെച്ചു. സാഖിർ പാലസിലാണ് ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ച നടന്നത്. സന്നിഗ്ധമായ ഘട്ടത്തിലൂടെയാണ് യമന്‍ കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തില്‍ അവിടെ ഭരണസ്ഥിരത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും പ്രിന്‍സ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. അറബ് രാജ്യങ്ങള്‍ക്കിടയില്‍ യമന് തന്ത്രപ്രധാനമായ സ്ഥാനമുണ്ട്.
രാജ്യത്ത് സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബഹ്റൈെൻറ പിന്തുണയുണ്ടായിരിക്കുമെന്ന് രാജാവും പ്രധാനമന്ത്രിയും അറിയിച്ചു.
മേഖലയില്‍ ഉള്‍ക്കാഴ്ചയുള്ള ഭരണ നേതൃത്വത്താൽ അനുഗ്രഹിക്കപ്പെട്ട രാജ്യമാണ് ബഹ്‌റൈനെന്ന് യമന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഘട്ടത്തില്‍ കൂടെ നില്‍ക്കുകയും സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ബഹ്‌റൈന് യമന്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞു.സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയിൽ ബഹ്റൈൻ പങ്കാളിയാകുന്നത് അറബ് െഎക്യം മുൻനിർത്തിയാണെന്ന് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ വ്യക്തമാക്കി. മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സംയുക്തമായി നേരിടേണ്ടതുണ്ട്. അതുകൊണ്ട് യമനെ ലക്ഷ്യമിട്ടുള്ള യാതൊരുവൈദേശിക ഇടപെടലും അനുവദിക്കാനാകില്ല. മേഖലയെ ലക്ഷ്യമിട്ട് വലിയ ഗൂഢാലോചനകളാണ് നടക്കുന്നതെന്ന് ഇരുവരും വിലയിരുത്തി. യമൻ വിഷയത്തിൽ ഇടപെടാനുള്ള സൗദിയുടെ തീരുമാനം നിർണായകമായെന്നും അവർ പറഞ്ഞു. യമനിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ പ്രധാനമന്ത്രി ഡോ.ബിൻ ദാഗർ വിവരിച്ചു. ബഹ്റൈൻ നേതൃത്വത്തിനുള്ള യമൻ പ്രസിഡൻറിെൻറ ആശംസകൾ അദ്ദേഹം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
