ഡബ്ല്യു.ടി.ഒ ദേശീയ സമിതി യോഗം ചേർന്നു

14:50 PM
07/12/2017
ഡബ്ല്യു.ടി.ഒ ദേശീയ സമിതിയുടെ എട്ടാമത്​ യോഗം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ്​ ബിൻ റാഷിദ്​ അസ്സയാനിയ​ുടെ അധ്യക്ഷതയിൽ ചേർന്നപ്പോൾ
​മനാമ: ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ദേശീയ സമിതിയുടെ എട്ടാമത്​ യോഗം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ്​ ബിൻ റാഷിദ്​   അസ്സയാനിയ​ുടെ അധ്യക്ഷതയിൽ ചേർന്നു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ പ​െങ്കടുത്തു. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇതിനായി ഒക്​ടോബറിൽ നടത്തിയ ശിൽപശാലയും വിലയിരുത്തി. വിദേശ നിക്ഷേപത്തിന്​ അനുകൂലമായ അന്തരീക്ഷമാണ്​ രാജ്യത്ത്​ നിലനിൽക്കുന്നതെന്ന്​ പ്രതിനിധികൾ അഭിപ്രായപ്പെ​ട്ടു. ഇത്​ വ്യാപാര മേഖലക്ക്​ കരുത്ത്​ നൽകുന്നുണ്ട്​.
വ്യാപാര പ്രോത്സാഹന കരാർ നടപ്പാക്കുന്നതിന്​ സാ​േങ്കതിക സമിതി രൂപവത്​കരിക്കുന്ന കാര്യം ചർച്ചയായി. ഇൗ മാസംനടക്കുന്ന ലോക വ്യാപാര സംഘടന യോഗത്തിൽ സ്വീകരിക്കേണ്ട നയങ്ങൾ സംബന്ധിച്ചും ചർച്ച നടന്നു.
COMMENTS