ബഹ്റൈൻ കേരളീയസമാജത്തിൽ എഴുത്തിനിരുത്ത്
text_fieldsമനാമ: ഈ വർഷത്തെ വിജയദശമി ദിവസമായ ഒക്ടോബർ 15ന് ബഹ്റൈൻ കേരളീയ സമാജത്തിൽ എഴുത്തിനിരുത്ത് ചടങ്ങ് നടക്കും. രാവിലെ ആറ് മുതൽ കുട്ടികളെ എഴുത്തിനിരുത്താൻ സൗകര്യമുണ്ടാകും. ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് പുറമേ രക്ഷിതാക്കൾക്ക് താൽപര്യമുള്ള വ്യക്തികളുടെ സാന്നിധ്യവും എഴുത്തിനിരുത്തിന് പ്രയോജനപ്പെടുത്താമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് കാലഘട്ടത്തിന് മുമ്പ് കേരളത്തിൽനിന്നുള്ള സാഹിത്യ കലാപ്രവർത്തകരാണ് സമാജം എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകിയിരുന്നത്. നൂറുകണക്കിന് കുട്ടികൾ ഈ അവസരം പ്രയോജനപ്പെടുത്തിയിരുന്നു. താൽപര്യമുള്ള രക്ഷിതാക്കൾക്ക് പേര് രജിസ്റ്റർ ചെയ്യാൻ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി, ഫിറോസ് തിരുവത്ര (33369895), സൻജിത്ത് (36129714) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

