Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് ട്രാവൽ അവാർഡ്സ് ഹാട്രിക് തിളക്കത്തിൽ ബജറ്റ് കാർ റെന്റൽസ്

text_fields
bookmark_border
ബഹ്റൈനിലെ മികച്ച കാർ റെന്റൽ കമ്പനിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
വേൾഡ് ട്രാവൽ അവാർഡ്സ്  ഹാട്രിക് തിളക്കത്തിൽ ബജറ്റ് കാർ റെന്റൽസ്
cancel
camera_alt

 ബജറ്റ് കാർ റെന്റൽസിന് വേണ്ടി ചിന്താന ഫെർണാണ്ടോ

പുരസ്കാരം ഏറ്റുവാങ്ങുന്നു 

മനാമ: പ്രശസ്തമായ വേൾഡ് ട്രാവൽ അവാർഡ്സിൽ (ഡബ്ല്യ.ടി.എ) തുടർച്ചയായ മൂന്നാം വർഷവും ബഹ്റൈനിലെ മികച്ച കാർ റെന്റൽ കമ്പനിക്കുള്ള പുരസ്കാരം സ്വന്തമാക്കി ബജറ്റ് കാർ റെന്റൽസ്. അബ്ദുള്ള യൂസഫ് ഫഖ്റൂ ആൻഡ് സൺസ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബജറ്റ് കാർ റെന്റൽസിന് ഇത് ചരിത്രനേട്ടമാണ്. ദുബൈയിലെ വൺ ആൻഡ് ഒൺലി വൺ സാബീലിൽ നടന്ന മിഡിൽ ഈസ്റ്റ് ഗാല ചടങ്ങിൽ വെച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. മേഖലയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരും പ്രമുഖ വ്യവസായികളും ചടങ്ങിൽ പങ്കെടുത്തു. തുടർച്ചയായി മൂന്നാം വർഷവും ഈ പുരസ്കാരം ലഭിച്ചത് ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണെന്ന് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ മുഹമ്മദ് ആദിൽ ഫഖ്റൂ പറഞ്ഞു.

മികച്ച സേവനം നൽകുന്നതിനൊപ്പം ഭാവിയിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ ഈ അംഗീകാരം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ ചിന്താന ഫെർണാണ്ടോ, ഉപഭോക്താക്കൾ നൽകുന്ന പിന്തുണയ്ക്കുള്ള നന്ദി അറിയിച്ചു. ഈ നേട്ടം കമ്പനിയുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നുവെന്നും വാഹനങ്ങളുടെ ശേഷി വർദ്ധിപ്പിച്ചും നൂതന സേവനങ്ങൾ അവതരിപ്പിച്ചും സേവന നിലവാരം ഇനിയും ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന നിലവാരമുള്ള സേവനങ്ങളിലൂടെ ബഹ്റൈനിലെയും ജി.സി.സിയിലെയും ഗതാഗത-വാഹന വാടക മേഖലയിൽ പുതിയ മുന്നേറ്റം തുടരാനാണ് ബജറ്റ് കാർ റെന്റൽസ് ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Travel Awards: Budget Car Rentals Shines with a Hat-Trick Win
Next Story