Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക നാടകദിനാചരണം;...

ലോക നാടകദിനാചരണം; പ്രതിഭയുടെ ആഭിമുഖ്യത്തിൽ രണ്ടു നാടകങ്ങൾ അരങ്ങേറി

text_fields
bookmark_border
ലോക നാടകദിനാചരണം; പ്രതിഭയുടെ ആഭിമുഖ്യത്തിൽ രണ്ടു നാടകങ്ങൾ അരങ്ങേറി
cancel
camera_alt

ലോ​ക നാ​ട​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ഭ നാ​ട​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​കം അ​ര​​ങ്ങേ​റി​യ​പ്പോ​ൾ

മ​നാ​മ: ലോ​ക നാ​ട​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ഭ നാ​ട​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു നാ​ട​ക​ങ്ങ​ളു​ടെ അ​വ​ത​ര​ണം ന​ട​ന്നു. ന​ട​ൻ ഇ​ന്ന​സെ​ന്റി​ന്റെ​യും നാ​ട​ക​ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​ക്ര​മ​ന്‍ നാ​യ​രു​ടെ​യും ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ നാ​ട​ക​വേ​ദി​ക്കു​വേ​ണ്ടി രാ​ജേ​ഷ് അ​ട്ടാ​ച്ചേ​രി അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ഒ​രൊ​റ്റ നാ​ട​ക​ത്തി​ൽ ആ​റു വേ​ഷ​ങ്ങ​ൾ ചെ​യ്ത് പ്രേ​ക്ഷ​ക​രെ അ​തി​ശ​യി​പ്പി​ച്ച കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ച ബേ​ബി​കു​ട്ട​ൻ തൂ​ലി​ക ത​ന്റെ ദീ​ർ​ഘ​കാ​ല നാ​ട​ക​ജീ​വി​ത​ത്തി​ലെ ഓ​ർ​മ​ക​ൾ പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വെ​ച്ചു.

പ്ര​ശ​സ്ത ന​ടി നി​ല​മ്പൂ​ർ ആ​യി​ഷ​യു​ടെ ജീ​വി​ത​ക​ഥ പ​ശ്ചാ​ത്ത​ല​മാ​ക്കി ബോ​ണി ജോ​സ് നാ​ട​കാ​വി​ഷ്കാ​രം ന​ട​ത്തി​യ ‘അ​നാ​ഘ്രാ​ത പു​ഷ്പം’ എ​ന്ന ല​ഘു​നാ​ട​കം അ​ര​ങ്ങേ​റി. ശ്രീ​വി​ദ്യ വി​നോ​ദ്, അ​ഷി​ത ഹാ​രി​സ്, ശ്രു​തി ര​തീ​ഷ്, സാ​ദി​ഖ് തെ​ന്ന​ല, ര​ഞ്ജു റാ​ൻ​ഷ്, ഷി​ജോ, ജ​യ​ൻ കോ​ള​റാ​ട് എ​ന്നി​വ​ർ വേ​ഷ​മി​ട്ടു. തു​ട​ർ​ന്ന് ജ​യ​ൻ മേ​ല​ത്ത് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘മോ​ദ​സ്ഥി​ത​ർ’ എ​ന്ന ല​ഘു​നാ​ട​ക​വും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ അ​ര​ങ്ങി​ൽ അ​നു​ഭാ​വ​പൂ​ർ​വം അ​വ​ത​രി​പ്പി​ക്കു​ന്ന, എ​ന്നാ​ൽ സ്വ​ന്തം ജീ​വി​ത​ത്തി​ൽ അ​ത് ന​ട​പ്പാ​ക്കാ​തെ സ്ത്രീ​വി​രു​ദ്ധ​ത ആ​വോ​ളം കൊ​ണ്ടു​ന​ട​ക്കു​ന്ന പു​രു​ഷ​കേ​സ​രി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​യി​രു​ന്നു ഈ ​നാ​ട​കം. ഹ​രീ​ഷ് പ​യ്യ​ന്നൂ​ർ, ര​ഞ്ജീ​ഷ് ചേ​ലേ​രി, ശി​ബി​ൽ​ഖാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ൾ.

പ്ര​തി​ഭ ഹാ​ളി​ൽ ന​ട​ത്തി​യ ലോ​ക നാ​ട​ക​ദി​ന പ​രി​പാ​ടി​യി​ൽ ക​ലാ​വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ന​ഘ രാ​ജീ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​തി​ഭ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത് ബേ​ബി​കു​ട്ട​ൻ തൂ​ലി​ക​ക്കു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി, നാ​ട​ക​സം​വി​ധാ​യ​ക​ൻ ബോ​ണി ജോ​സി​നു​ള്ള ഉ​പ​ഹാ​രം ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം വീ​ര​മ​ണി​യും സം​വി​ധാ​യ​ക​ൻ ജ​യ​ൻ മേ​ല​ത്തി​നു​ള്ള ഉ​പ​ഹാ​രം ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സി.​വി. നാ​രാ​യ​ണ​നും കൈ​മാ​റി. പ്ര​തി​ഭ ട്ര​ഷ​റ​ർ മി​ജോ​ഷ് മൊ​റാ​ഴ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. വീ​ര​മ​ണി, ഷ​രീ​ഫ് കോ​ഴി​ക്കോ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മി​ജോ​ഷ് മൊ​റാ​ഴ, അ​നി​ല്‍ ക​ണ്ണ​പു​രം, നാ​ട​ക​വേ​ദി അം​ഗ​ങ്ങ​ളാ​യ ദു​ർ​ഗ കാ​ശി​നാ​ഥ്, സ്മി​ത സ​ന്തോ​ഷ്, കൂ​ടാ​തെ ക​ണ്ണ​ൻ മു​ഹ​റ​ഖ്, രാ​ജേ​ഷ് അ​ട്ടാ​ചാ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrathibhabahrainWorld Theater Day
News Summary - World Theater Day; Two plays were staged under Prathibha
Next Story