അരിമണികളാൽ തീർത്ത ബഹ്റൈന്റെ കൂറ്റൻ ഭൂപടത്തിന് ലോക റെക്കോഡ് അംഗീകാരം
text_fieldsകന്നഡ സംഘം അരിമണികൊണ്ട് തീർത്ത ഭൂപടം
മനാമ: ബഹ്റൈൻ ദേശീയദിനാഘോഷങ്ങൾക്ക് ആവേശം പകർന്ന് കന്നഡ സംഘം ബഹ്റൈൻ ഒരുക്കിയ കൂറ്റൻ ധാന്യചിത്രത്തിന് ലോക റെക്കോർഡ് അംഗീകാരം. അരിമണികൾ ഉപയോഗിച്ച് നിർമിച്ച ബഹ്റൈന്റെ ഏറ്റവും വലിയ ഭൂപടം എന്ന നേട്ടമാണ് 'ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ' ഇടംപിടിച്ചത്. 18 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള ബഹ്റൈൻ ഭൂപടത്തിൽ ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള ഏകദേശം 350 കിലോ അരിയാണ് ഉപയോഗിച്ചത്. ആഹാരം പാഴാക്കാതിരിക്കാൻ നിർമാണത്തിന് ശേഷം ഈ അരിമണികൾ പുനരുപയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു.
കന്നഡ സംഘം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അംഗങ്ങളും വളന്റിയർമാരും ചേർന്നാണ് ഭൂപടം തയാറാക്കിയത്. ഈ കലാസൃഷ്ടിയിൽ ദ്വീപുകളെയും പ്രദേശങ്ങളെയും സൂചിപ്പിക്കാൻ വ്യത്യസ്ത നിറഭേദങ്ങൾ നൽകിയിട്ടുണ്ട്.
ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് ഏഷ്യൻ വിഭാഗം മേധാവി ഡോ. മനീഷ് കുമാർ വിഷ്ണോയ് പരിപാടിയിൽ സംബന്ധിക്കുകയും റെക്കോഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും മനോഹരവും കൃത്യവുമായ ഒരു ഭൂപടം അരിമണികളാൽ തീർത്തത് അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

